റിയാദില്‍ റോഡ് നവീകരണം
റിയാദ്: നഗരത്തില്‍ ഈസ്‌റ്റേണ്‍ റിങ് റോഡും സെക്കന്റ് സൗത്ത് റിങ് റോഡും ബന്ധിപ്പിക്കുന്ന ജംഗ്ഷന്‍ നവീകരിക്കുന്നു. ഇതിന്റെ പ്രവൃത്തികള്‍ തുടങ്ങിയതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് നവീകരണം. പദ്ധതി പൂര്‍ത്തിയായാല്‍ ഗതാഗത ശേഷി ഉയരും. ദിവസം ശരാശരി 4.4 ലക്ഷം വാഹനങ്ങള്‍ക്കു ഇതുവഴി സഞ്ചരിക്കാന്‍ കഴിയും. ഇതിനനുസൃതമായാണ് റോഡ് സൗകര്യം വികസിപ്പിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത തിരക്ക് കുറയുകയും യാത്ര വേഗത്തിലാവുകയും ചെയ്യും. പ്രധാന പാതയില്‍ ഓരോ ദിശയിലും നാല്














