‘മുസാഅദ’ റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
റിയാദ്: നിര്‍ധനര്‍ക്ക് സഹായ ഹസ്തം ഒരുക്കുന്ന ‘മുസാഅദ’ റിലീഫ് പദ്ധതി ദശ വര്‍ഷികത്തിന്റെ നിറവില്‍. കെഎംസിസി റിയാദ് നന്നമ്പ്ര പഞ്ചായത്ത് കമ്മറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷത്തെ സഹായ വിതരണം മാര്‍ച്ച് 15ന് രാവിലെ 10.30ന് തിരൂരങ്ങാടി ചെമ്മാട് ദയ ചാരിറ്റി സെന്ററില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍ധനര്‍, കിടപ്പ് രോഗികള്‍, അനാഥര്‍, വിധവകള്‍ എന്നിവര്‍ക്കാണ് സഹായ വിതരണം. പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ നിന്ന്














