Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

മധുരിക്കും ബാഹ; ‘ബനാന സിറ്റി’ വരുന്നു

റിയാദ്: സഊദി അറേബ്യയിലെ ബാഹ പ്രവിശ്യ കാര്‍ഷിക വിപ്ലവത്തിനൊരുങ്ങുന്നു. തിഹാമ താഴ്‌വരയിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി വാഴക്കൃഷി വ്യാപകമാക്കാനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി അല്‍ ഹജ്‌റ ഗവര്‍ണറേറ്റില്‍ 5 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ ‘ബനാന സിറ്റി’ സ്ഥാപിക്കാനുള്ള ബൃഹദ് പദ്ധതിക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കമിട്ടു.

അല്‍ഹജ്‌റയില്‍ 5,30,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് വാഴക്കൃഷി നടത്തുന്നതിനു നിക്ഷേപ അവസരങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചു. താല്പര്യമുള്ളവര്‍ക്ക് ജൂണ്‍ 2 വരെ ‘ഫുറാസ്’ പ്ലാറ്റ്‌ഫോം വഴി ബിഡുകള്‍ സമര്‍പ്പിക്കാം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ബാഹയിലെ അല്‍മഖ്‌വ, ഖില്‍വ, അല്‍ഹജ്‌റ ഗവര്‍ണറേറ്റുകളിലാണ് നിലവില്‍ വാഴക്കൃഷിയുളളത്. ഇവിടെ അനുഭവപ്പെടുന്ന ഉഷ്ണമേഖലാ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും സമൃദ്ധമായ ജലസ്രോതസ്സുകളും മികച്ച ഗുണനിലവാരമുള്ള വിളവ് ഉറപ്പുനല്‍കുന്നു.

പ്രതിവര്‍ഷം 1,350 ടണ്‍ വാഴപ്പഴം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് ബാഹ കൃഷി മന്ത്രാലയം ഡയറക്ടര്‍ ഫഹദ് അല്‍ സഹ്രാനി പറഞ്ഞു. വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാന്‍ ഈ മേഖല സഹായിക്കും. ആധുനിക ജലസേചന രീതികളും ശാസ്ത്രീയമായ വളപ്രയോഗങ്ങളും നടപ്പിലാക്കാന്‍ മന്ത്രാലയം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മണല്‍ കലര്‍ന്ന മണ്ണും കൃത്യമായി നനയ്ക്കുകയും ചെയ്താല്‍ മികച്ച കാര്‍ഷിക വിളകള്‍ വളര്‍ത്താന്‍ സാധിക്കും. സൗദിയുടെ കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ബാഹയിലെ ‘പഴം വിപ്ലവം’ വരും വര്‍ഷങ്ങളില്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top