Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ജിദ്ദയില്‍ ഐസിഎഫ് ഹജ്ജ് വളന്റിയര്‍ ഓഫീസ്

ജിദ്ദ: ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐസിഎഫ്, ആര്‍എസ്‌സി സംയുക്തമായി വളന്റിയര്‍ കോര്‍ ഓഫീസ് ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്താവളങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ മറ്റ് അനുബന്ധ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ഓഫീസ്. ഐസിഎഫ് നാഷണല്‍ സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍, ആര്‍എസ്‌സി നാഷണല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്ലിയാര്‍, മുഹ്‌സിന്‍ സഖാഫി എന്നിവര്‍ ചേര്‍ന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു.

സീസണിലെ ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തിയത മുതല്‍ വളണ്ടിയര്‍മാര്‍ സേവന രംഗത്തുണ്ട്. വഴിതെറ്റുന്ന തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടിയായും, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാക്കിയും, അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ സഹായവും മരുന്നുകളും എത്തിച്ചും വിപുലമായ പ്രവര്‍ത്തനങ്ങളാണ് വളണ്ടിയര്‍ കോര്‍ നടത്തുന്നത്.

ഭക്ഷണ കിറ്റുകളുടെ വിതരണത്തിന് പുറമെ, ഹജ്ജ് കര്‍മ്മങ്ങളും ലൊക്കേഷനുകളും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ‘ലബ്ബൈക്ക് ആപ്പ്’ സേവനവും വളണ്ടിയര്‍മാര്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. ചടങ്ങില്‍ ആര്‍എസ്സി ഗ്ലോബല്‍ സെക്രട്ടറി മന്‍സൂര്‍ ചുണ്ടമ്പറ്റ, സ്വാദിഖ് ചാലിയാര്‍, അബൂമിസ്ബാഹ് ഐക്കരപ്പടി, റഷീദ് പന്തല്ലൂര്‍, ആഷിക് ശിബിലി എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top