Sauditimesonline

SAHITEEYA
കുട്ടനാടിന്റെ ഇതിഹാസം പെയ്തിറങ്ങി; ദമ്മാമില്‍ തകഴി അനുസ്മരണം

സ്‌നേഹകസവുകളില്‍ തീര്‍ത്ത സംഗീത സന്ധ്യ; കസവ് ചാലകശക്തി സലിം ചാലിയത്തിന് യാത്രയയപ്പ്

റിയാദ്: മരുഭൂമിയിലെ പ്രവാസരാവുകള്‍ക്ക് ഇശലുകളുടെ ചന്തം ചാര്‍ത്തിയ ‘കസവ് കലാവേദി’ അമരക്കാരന്‍ സലിം ചാലിയത്തിന് പ്രൗഢമായ യാത്രയയപ്പ്. കലയും സംഗീതവും സ്‌നേഹവും ഇഴചേര്‍ന്ന സന്ധ്യയില്‍ സംഘടിപ്പിച്ച ‘കസവു സംഗമ’ത്തില്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന സലിം ചാലിയത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. എഴുത്തുകാരി ഖമറുന്നീസ അബ്ദുസ്സലാം പരിപാടി ഉദ്ഘാടനം ചെയ്തു. അമീര്‍ പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.

നിസാം കായംകുളം, രാജീവ് സാഹിബ്, ഉമ്മര്‍ അമാനത്ത്, സലിം ബത്തേരി, ഷറഫുദ്ദീന്‍ ചെനക്കല്‍ അങ്ങാടി, ലത്തീഫ് പി.ബി, ഗഫൂര്‍ കൊയിലാണ്ടി, അസ്‌ലം പാലത്ത് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മനാഫ് മണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ജിംഷാദ് മേല്‍മുറി നന്ദിയും പറഞ്ഞു.

സംഗമത്തില്‍ മെഹ്ഫിലും മുട്ടിപ്പാട്ടും സദസ്സിനെ ആവേശത്തിലാഴ്ത്തി. അഫ്ലാഹ് കണ്ണൂരിന്റെ നേതൃത്വത്തിലുള്ള മുട്ടിപ്പാട്ട് സംഘം ഇശല്‍ മഴയില്‍ സമദ് കാസര്‍കോട്, മുബെയ്‌സ് കാസര്‍കോട്, സാലിഹ് പരപ്പന്‍പൊയില്‍, റഫീഖ് എന്നിവരും അണിനിരന്നു. ഗായകരായ അനസ് മാണിയൂര്‍, നിഷാദ് നടുവില്‍, ഫൗസിയ നിസാം, ബീഗം നാസര്‍, ഫൈസല്‍ പൂവാര്‍, മഹേഷ്, സന നിഷാദ്, പാത്തു നിസാം, ഷിജു കോട്ടങ്ങല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഹിബ അബ്ദുസ്സലാം അവതാരകയായിരുന്നു.

കലാവിരുന്നിനൊപ്പം ‘ടീം ബേപ്പൂര്‍’ ഒരുക്കിയ ലൈവ് ഫുഡ് കൗണ്ടറുകള്‍ സംഗമത്തിന് മാറ്റ് കൂട്ടി. എം.സി അബ്ദുറഹ്മാന്‍, ശംസു കല്ലമ്പാറ, കബീർ പുറ്റേക്കാട്, ആസിഫ് കളത്തില്‍, റാഫി ബേപ്പൂര്‍, അസീസ് പെരുമുഖം എന്നിവര്‍ വിഭവങ്ങള്‍ ഒരുക്കി. ഖാദര്‍ പൊന്നാനി, മുഹ്‌സിന്‍ പുത്തൂര്‍പാടം, ഷംസുദ്ദീന്‍ സി.പി, സാജിത നല്ലളം, സജ്‌ന കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top