Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി
Damam, gulf, Jeddah, Riyad

മഞ്ചേശ്വരം കെ എം സി സി യുടെ സ്ഥാനാപകന് ആദരം.

റിയാദ്: കെ എം സി സി റിയാദ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സ്ഥാപകന്‍ കുഞ്ഞി കരക്കണ്ടത്തെ ആദരിച്ചു. മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പ് വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ വിരളമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളും ഇല്ലായിരുന്നു. അക്കാലത്ത് റിയാദില്‍ ചിതറിക്കിടന്ന മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കണ്ടെത്തി സംഘടന സംവിധാനിക്കുന്നതില്‍ കുഞ്ഞിയുടെ പങ്കിനെ വിലമതിക്കുന്നു എന്ന് എം എല്‍ എ പറഞ്ഞു. സഫ മക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച […]

Damam, gulf, Jeddah, Riyad

സുരേഷ് സോമന് നവോദയ യാത്രയയപ്പ്

റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ഖജാന്‍ജിയുമായ സുരേഷ് സോമന് യാത്രയയപ്പ് നല്‍കി. ന്യൂ സനയായിലെ മീട്ടാ സ്വിച്ച്ഗിയര്‍ എന്ന സ്ഥാപനത്തില്‍ സ്‌റ്റോര്‍ സൂപ്പര്‍ വൈസറായിരുന്ന സുരേഷ് സ്വയം വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘാടകന്‍, പ്രസംഗികന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ മികച്ച നേതൃത്വവും നല്‍കിയിരുന്നു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ വെട്ടിയാര്‍ എന്ന സ്ഥലത്ത് സോമന്‍ ഗൗരി ദമ്പതികളുടെ പതിനൊന്നാമത്തെ മകനാണ്. ഐ ടി ഐ പഠനത്തിനുശേഷം രണ്ടു വര്‍ഷം ഡല്‍ഹിയിലും 6 വര്‍ഷം മുംബൈയിലും ജോലി ചെയ്തു.

Damam, gulf, Jeddah, Riyad

ജാഗ്രതയോടെ രാജ്യം; സൗദിയില്‍ കൊവിഡ് വൈറസ് ബാധയില്ല

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഉന്നത തല വൈറസ് പ്രതിരോധ സമിതി. വൈറസ് ബാധ സംശയമുളളവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യം പൂര്‍ണമായും കൊവിഡ് 19 വൈറസ് വിമുക്തമാണ്. കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളാണ് രാജ്യം സ്വീകരിച്ചിട്ടുളളത്. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്കായി ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രത്യേകം മെഷീനുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. ഓരോ

Damam, gulf, Jeddah, Riyad

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രിയെ കാണും: ടി എന്‍ പ്രതാപന്‍ എം പി

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെയുളള തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യമന്ത്രിയെ കാണുമെന്ന് ടി എന്‍ പ്രതാപന്‍ എം പി. ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ സനയ്യയിലെ ലേബര്‍ ക്യാമ്പിലില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 250ല്‍ അധികം തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. ആറുമാസമായി ജോലിയും ശമ്പളവും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിനു പോലും ഇവര്‍ ബുദ്ധിമുട്ടുകയാണ്. വിഒ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യും. ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയും

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘ബൈ മോര്‍ സേവ് മോര്‍’ പ്രൊമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌര്‍ ഉപഭോക്താകള്‍ക്കായി വീണ്ടും വന്‍ വിലകിഴിവ് പ്രഖ്യാപിച്ചു. ‘ബൈ മോര്‍ സേവ് മോര്‍’ ബുധനാഴ്ച ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് എന്നും വലിയ വിലകിഴിവ് നല്‍കുന്ന സിറ്റി ഫ്‌ളവര്‍ അതിശയിപ്പിക്കുന്ന ആനുകൂല്യമാണ് പ്രഖ്യാപിച്ചിട്ടുളളത്. കൂടുതല്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ലാഭം ഉപഭോക്താക്കാള്‍ക്ക് ലഭിക്കുന്ന സ്‌കീം ആണ് ബൈ മോര്‍ സേവ് മോര്‍. ബൈ വണ്‍ ഗെറ്റ് വണ്‍, ബൈ ടു ഗെറ്റ് വണ്‍ എന്നിവ വഴി ലോകോത്തര ബ്രാന്റുകളുടെ കോംബോ പാക്കുകള്‍ ഏറ്റവും

Damam, gulf, Jeddah, Riyad

ഗ്‌ളോബല്‍ ടൗണ്‍ ഫെസ്റ്റിവലിനൊരുങ്ങി റിയാദ്; ഇന്ത്യന്‍ പൈതൃകവുമായി പ്രത്യേക പവിലിയന്‍

റിയാദ്:ഗ്‌ളോബല്‍ ടൗണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സംസ്‌കാരവും പൈതൃകവും പരിചയപ്പെടുത്താന്‍ വിപുലമായ പവിലിയന്‍ ഒരുക്കുമെന്ന് സംഘാടകര്‍. ഈസ്‌റ്റേണ്‍ റിംഗ് റോഡില്‍ സഖര്‍ അല്‍ ജസീറ മ്യൂസിയത്തിന് ശേഷം സ്ഥിതിചെയ്യുന്ന പെര്‍ഫോമന്‍സ് സ്‌ക്വയര്‍ ആണ് ഫെസ്റ്റിവലിന് വേദിയാകുന്നത്. മാര്‍ച്ച് 25 മുതല്‍ 31 വരെ ഒരാഴ്ചയാണ് ആഘോഷ പരിപാടികള്‍. സൗദി അറേബ്യക്കു പുറമെ ഇന്ത്യ, അണ്ടലൂസിയ, പാലസ്തീന്‍, ഈജിപ്ത്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഗ്‌ളോബല്‍ ടൗണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ കലയും സാംസ്‌കാരവും പരിചയപ്പെടാന്‍ മേള സഹായിക്കും. അതോടൊപ്പം

Damam, gulf, Jeddah, Riyad

സൗദി വെളിയങ്കോട് കൂട്ടായ്മ നിലവില്‍ വന്നു

റിയാദ്: വെളിയങ്കോട് നിവാസികള്‍ ‘സൗദി വെളിയങ്കോട് കൂട്ടായ്മ’ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. പ്രഥമ ജനറല്‍ബോഡിയോഗം ഒ. ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കബീര്‍ കാടന്‍സ് സ്വഗതം പറഞ്ഞു. ടി.വി.സി. റഫീഖ് മുഖ്യപ്രഭാഷണം നടത്തി നൗഫല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കൂട്ടായ്മയുടെ പേര് നിര്‍ദേശിച്ചവരേയും ലോഗോ തയ്യാറാക്കിയവരേയും ചടങ്ങില്‍ ആദരിച്ചു. ഭാരവാഹികളായി ഉമ്മര്‍ (രക്ഷാധികാരി), ടി.വി.സി. റഫീഖ് (പ്രസിഡന്റ്), മനാഫ് ടി, അബ്ദുറഹിമാന്‍, (വൈസ് പ്രസിഡന്റ്), കബീര്‍ കാടന്‍സ് (ജനറല്‍ സെക്രട്ടറി), ടി.പി. ജാഫര്‍, ഒ.ഒ. യൂസഫ്

Damam, gulf, Jeddah, Riyad

ഒ.ഐ.സി.സി സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യം: ടി. എന്‍. പ്രതാപന്‍

റിയാദ്: ഭവന പദ്ധതികള്‍ ഉള്‍പ്പടെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മേഖലയിലെ സക്രിയ സാന്നിദ്ധ്യമായി മാറിയിട്ടുണ്ടെന്നു ടി എന്‍ പ്രതാപന്‍ എം പി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ കൗണ്‍സില്‍ മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഹൃസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ ഒ.ഐ.സി.സി സ്ഥാപക നേതാവും മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫ് പൊന്നാനിയെ ജില്ലാ കമ്മറ്റി

Damam, gulf, Jeddah, Riyad

പുണ്യ നഗരങ്ങളിലേക്ക് ജി സി സി പൗരന്‍മാര്‍ക്കും വിലക്ക്

റിയാദ്: കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ മുസ്ലീം വേള്‍ഡ് ലീഗ് സ്വാഗതം ചെയ്തു. ഉംറ തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ പിന്തുണ. അതേസമയം, ജി സി സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ് പടരാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികളെടുത്തത്. ഉംറ തീര്‍ഥാടകര്‍ക്കും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശകര്‍ക്കും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ശരിയായ തീരുമാനമാണെന്ന്

Damam, gulf, Jeddah, Riyad

കൊറോണ പ്രതിരോധം: സൗദിയില്‍ ഉന്നത തല യോഗം

റിയാദ്: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് വിലയിരുത്താന്‍ സൗദിയില്‍ ഉന്നത തല സമിതി യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കൊവിഡ് 19 വൈറസ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നാല്‍ വൈറസ് വ്യാപനം ലോകാരോഗ്യ സംഘടന ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നത്. പ്രതിരോധം, ഈര്‍ജ്ജം, ആഭ്യന്തര,

Damam, gulf, Jeddah, Riyad

കാര്‍ഷികപ്പെരുമയുടെ നഗരച്ചന്ത; ഉത്സവ പ്രതീതിയില്‍ തഹ്‌ലിയ തെരുവ്

നൗഫല്‍ പാലക്കാടന്‍ ( ഫോട്ടോ : ആഷിക് അമാന്‍ ) റിയാദ്: മരുഭൂമിയിലെ കാര്‍ഷികപ്പെരുമയുടെ കൗതുകമുണര്‍ത്തുന്ന കാര്‍ഷിക ചന്ത ശ്രദ്ധേയമായി. തലസ്ഥാന നഗരിയിലെ പ്രധാന തെരുവുകളില്‍ ഒന്നായ തഹ്‌ലിയയിലാണ് ചന്തക്ക് വേദിയായത്. നഗര ഹൃദയത്തില്‍ കാര്‍ഷിക ഗ്രാമമൊരുക്കിയത് സന്ദര്‍ശകരെയും ആകര്‍ഷിച്ചു. ശനി രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ ചന്തയില്‍ കകാര്‍ഷിക വിളകര്‍ ലഭ്യമാണ്. വിവിധയിനം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ചന്തയില്‍ പ്രവേശനം സൗജന്യമാണ്. ജൈവ കൃഷി ചെയ്ത പച്ചക്കറികള്‍, പഴങ്ങള്‍, ഇലകള്‍, പൂക്കള്‍

Damam, gulf, Jeddah, Riyad

പി എം എഫ് ‘ഗ്രാമോത്സവം’ പ്രഖ്യാപനം റ്റി. എന്‍ പ്രതാപന്‍ എം. പി നിര്‍വ്വഹിച്ചു

റിയാദ്: ലോക മലയാളി കൂട്ടായ്മ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നാലാം വാര്‍ഷികാഘോഷം ആഘോഷിക്കുന്നു. ഗ്രാമോത്സവം എന്ന പേരില്‍ അരങ്ങേറുന്ന പരിപാടിയുടെ പ്രഖ്യാപനം തൃശൂര്‍ പാര്‍ലമെന്റ് അംഗം റ്റി. എന്‍ പ്രതാപന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനവും നടന്നു. ജനിച്ച നാടിനെ കുറിചുള്ള ഗൃഹാതുരത്വം വൈകാരികമായി കൂടെകൊണ്ട് നടക്കുന്നവരാണ് പ്രവാസികളെന്നു ടി എന്‍ പ്രതാപന്‍പറഞ്ഞു. മാര്‍ച്ച് 27ന് നെസ്‌റ്റോ ട്രെയിന്‍ മാളില്‍ ആണ് സൗദിയിലും അനവധി ലോകരാജ്യങ്ങളിലെ ജീവകാരുണ്യതിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയില്‍ വിദേശത്തുളളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കില്ല

റിയാദ്: കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കു മാത്രമാണ് ടൂറസിസ്റ്റ് വിസ വിലക്കിയിട്ടുളളതെന്ന് സൗദി ടൂറിസം മന്ത്രാലയം. ഇതില്‍ ഇന്ത്യ ഉള്‍പ്പെടില്ല. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുളളവര്‍ക്ക് പ്രവേശന വിലക്കു ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ കഴിഞ്ഞ 14 ദിവസത്തിനകം കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കാത്തവരായിരിക്കണം. കോവിഡ് 19 വ്യാപകമായിപ്രത്യക്ഷപ്പെട്ട രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്കാണ് താല്‍ക്കാലിക വിലക്ക്. ചൈന, ഇറ്റലി, ദക്ഷിണകൊറിയ, മലേഷ്യ, ജപ്പാന്‍, സിങ്കപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ്

Damam, gulf, Jeddah, Riyad

‘ആരോഗ്യ സമ്പത്ത് – അനിവാര്യ സമ്പത്ത്’ ആരോഗ്യ ബോധവത്ക്കരണം

റിയാദ്: ‘ആരോഗ്യ സമ്പത്ത് അനിവാര്യ സമ്പത്ത്’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഏകദിന ആരോഗ്യ സംരക്ഷണ ക്യാമ്പ് ‘ഹെല്‍ത്തി ക്ലബ് 2020’ പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. പ്രവാസത്തിന്റെ ജോലി ഭാരം, സോഷ്യല്‍ മീഡിയ അമിതപയോഗം എന്നിവ പ്രവാസികള്‍ക്കു ശരിയായ വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും സമയം ലഭിക്കാത്ത കാലത്ത് സാമൂഹിക അവബോധത്തിനാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ് അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പ് രണ്ട് സെഷനുകളിലായി നടന്നു. ആദ്യ സെഷനില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ് ഇന്റര്‍നാഷണല്‍

Scroll to Top