വ്യോമപാതകള്‍ അടച്ച് ജിസിസി; വിമാന ഗതാഗതം താറുമാറായി
റിയാദ്: ഗള്‍ഫ് സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമ പാത അടച്ചു. ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്കുളള വ്യോമ ഗതാഗതം താറുമാറായി. ദുബൈ, ദോഹ, അബുദാബി, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പെടെ എട്ട് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ സഊദി എയര്‍ലൈന്‍സ് മാര്‍ച്ച് 2 വരെ റദ്ദാക്കി. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് എയര്‍പോര്‍ട്ട് […]














