Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍
gulf, saudi

ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ഭരണ സാരഥ്യം ഏറ്റെടുത്തു

റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതുതായി തെരഞ്ഞെടുത്ത സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ ഭരണ സാരഥ്യം ഏറ്റെടുത്തു. സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് സെറ്റിയയുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. കമ്മറ്റി അംഗങ്ങളായ പ്രഷിന്‍ അലി, ഷഹസീന്‍ എറാം, ഡോ. സുമയ്യ, സയ്യിദ് സഫര്‍ അലി എന്നിവര്‍ നേരിട്ടും ഷഹനാസ് അബ്ദുള്‍ ജലീലും ഡോ. സാജിദ ഹുസ്‌ന എന്നിവര്‍ ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈനായും പങ്കെടുത്തു. സ്‌കൂള്‍ സംരക്ഷണവും വിദ്യാര്‍ത്ഥികളുടെ ക്ഷേമവും […]

gulf, saudi

റിയാദ് പാരഗണില്‍ ‘മാസ്സ് ഓണസദ്യ’; ബുക്കിംഗ് ആരംഭിച്ചു

റിയാദ്: മലയാള നാടിന്റെ ഗൃഹാതുര സ്മരണ മണലാരണ്യത്തില്‍ ഉണര്‍ത്തുന്ന ഓണാഘോഷത്തിന് മാസ്സ് സദ്യ ഒരുക്കി പാരഗണ്‍ റസ്‌റ്റോറന്റ്. തൂശനിലയില്‍ പരമ്പരാഗത സദ്യവട്ടങ്ങളുടെ 30 ഇനങ്ങളാണ് മാസ്സ് സദ്യയുടെ പ്രത്യേകത. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ രണ്ടുപതിറ്റാണ്ടിലേറെയായി നാടന്‍ വിഭവങ്ങള്‍ മലയാളികള്‍ക്ക് ഒരുക്കുന്ന റിയാദ് ബത്ഹയിലെ പാരഗണ്‍ റസ്‌റ്റോറന്റ് ഓണത്തെ വരവേത്ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. സ്‌പെഷ്യല്‍ മട്ട ഇമി ചോറ്, മാമ്പഴ പുളിശേരി, ഉളളി തീയ്യല്‍, ചെട്ടിനാട് സാമ്പാര്‍, കാളന്‍, അവിയല്‍, പച്ചടി, പൈനാപ്പിള്‍ കിച്ചടി, കൂട്ടുകറി, ഓലന്‍,

gulf, saudi

ഓണസമ്മാനം വിതരണം ചെയ്ത് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി

അമ്പലപ്പുഴ: സമൃദ്ധിയുടെ ഓണം ആഘോഷമാക്കാന്‍ ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഓണസമ്മാനം. അമ്പലപ്പുഴ നവജീവന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ തോട്ടപ്പള്ളി മുതല്‍ കളര്‍കോട് വരെ അഞ്ച് കേന്ദ്രങ്ങള്‍ വഴി ഓണക്കിറ്റ് വിതരണം ചെയ്തു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം നടന്ന ഓണസമ്മാന വിതരണത്തിന്റെ ഉദ്ഘാടനം ശ്രീകുമാര്‍ വലിയമഠം നിര്‍വ്വഹിച്ചു. ഇ റിയാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എ ഹാമിദ്, പ്രവാസി കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റും ഒഐസിസി മുന്‍ ജില്ലാ ട്രഷററുമായ ഷിഹാബ്

gulf, saudi

മുജീബ് കൂട്ടായ്മ ദമാമിലും

ദമാം: പ്രവാസികള്‍ക്കിടയില്‍ മുജീബ് എന്ന ഒരേ പേരിലുള്ളവരുടെ കൂട്ടായ്മ ദമ്മാമിലും. ഇതിന്റെ ഭാഗമായി ദമാമിലെ മുജീബുമാര്‍ ഒത്ത് ചേര്‍ന്നു. നാട്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കേരള മുജീബ് കമ്മ്യൂണിറ്റി എന്ന സംഘടക്ക് കീഴില്‍ പ്രവാസ ലോകത്ത് രൂപീകരിക്കപ്പെടുന്ന ആദ്യ കൂട്ടായ്മയാണിത്. നാട്ടില്‍ നിരവധി സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ കൂട്ടായ്മ ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലെ നായകന്‍ മുജീബ് റഹ്മാനോടുള്ള ആരാധനയാണ് മുജീബ് എന്ന പേരിന് കേരളത്തില്‍ പ്രചാരം ലഭിക്കാന്‍ കാരണമായത്. ബംഗ്ലാദേശിന്റെ പിറവിക്കുശേഷമാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍

gulf, saudi

‘ബയ് മോര്‍ സേവ് മോര്‍’ അല്‍ ഖോബാര്‍ സിറ്റി ഫ്‌ളവറില്‍ ചിത്ര രചന മത്സരം

അല്‍ ഖോബാര്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ ശൃംഖല സിറ്റി ഫ്‌ളവര്‍ അല്‍ ഖോബാറില്‍ ‘ബയ് മോര്‍ സേവ് മോര്‍’ പ്രൊമോഷന്‍ ക്യാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഖോബാറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സ്‌റ്റോര്‍ മാനേജര്‍ ഹൈദര്‍, സിറ്റി ഫ്‌ളവര്‍ ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍

gulf, saudi

കെ.എം.സി.സി ഫുട്‌ബോള്‍: കിരീട ജേതാക്കളായ ബദര്‍ എഫ് സിക്ക് ഡിഫ സ്വീകരണം

ദമാം: റിയാദില്‍ സമാപിച്ച എന്‍ഞ്ചിനീയര്‍ സി ഹാശിം മെമ്മോറിയല്‍ സൗദി നാഷണല്‍ കെ.എം.സി.സി ടൂര്‍ണമെന്റില്‍ കിരീടം നേടിയ ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഉജ്ജ്വല സ്വീകരണം നല്‍കി. വിവിധ പ്രവിശ്യകളിലായി സംഘടിപ്പിച്ച കെഎംസിസി നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള ടൂര്‍ണ്ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ജിദ്ദയിലെ സബീന്‍ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദര്‍ എഫ് സി കിരീടം ചൂടിയത്. ദമാമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആന്ഡൂസ്

gulf, saudi

പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക റൂട്‌സ് ബിസിനസ്സ് ക്ലിനിക്

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) ബിസിനസ്സ് ക്ലിനിക്ക് സേവനം ആരംഭിച്ചു. നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകര്‍ക്കും, സംരംഭകര്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു സഹായങ്ങളും വിദഗ്ദ ഉപദേശവും ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള സാങ്കേതിക സഹായങ്ങളും വായ്പാസാധ്യതകള്‍ക്കായുളള പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ചആഇ ലോഗോ നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

gulf, saudi

ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു യെച്ചൂരി: കേളി

റിയാദ്: കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണമെങ്കില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന നിലപാടില്‍ ഊന്നി നിന്നുകൊണ്ടായിരുന്നു പാര്‍ലമെന്റിന് അകത്തും പുറത്തും അദ്ദേഹം നടത്തിയ എല്ലാ പോരാട്ടങ്ങളും. എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ പാര്‍ലമെന്റേറിയനായിരുന്ന യെച്ചൂരി. പാര്‍ലമെന്റില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറി. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും

gulf, saudi

പോരാട്ടത്തിന്റെ അരങ്ങൊഴിഞ്ഞു: നവോദയ

റിയാദ്: മരണം വരെ ഫാസിസത്തിനെതിരെ പോരാടിയ സമര നായകനാണ് സീതാറാം യച്ചൂരിയെന്ന് നവോദയ. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സമരം നയിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സീതാറാം യെച്ചൂരി കഴിഞ്ഞ അര നൂറ്റാണ്ടായി പോരാട്ടത്തിലാണ്. അധികാരം കയ്യാളുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങുന്നത്. അക്കാദമിക് രംഗത്തും പൊതുഇടങ്ങളിലും രാജ്യസഭയിലും പോരാട്ടത്തിന്റെ അരങ്ങാക്കി മാറ്റാന്‍ കഴിഞ്ഞ സി പി എം നേതാവായിരുന്നു. യെച്ചൂരിയുടെ വാക്കുകള്‍ക്ക് എന്നും രാജ്യം ശ്രദ്ധ കൊടുത്തിരുന്നു. രാഷ്ട്രീയ സംഭവങ്ങളെയും

gulf, saudi

വിസ്മയം ഒരുക്കി മൂന്നാമത് എഐ ഉച്ചകോടി റിയാദില്‍

റിയാദ്: അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയ്ക്ക് റിയാദില്‍ തുടക്കം. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂന്നാമത് ഉച്ചകോടി. റിയാദ് കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റെറില്‍ ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ 100 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനധി സംഘം പങ്കെടുക്കുന്നുണ്ട്. എഐ ഗവേഷകര്‍, സാമ്പത്തിക വിദഗ്ദര്‍, പണ്ഡിതര്‍, ചിന്തകര്‍ തുടങ്ങി 450 ലധികം പ്രഭാഷകരാണ് പെങ്കടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിങ്, ബ്ലോക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്,

gulf, saudi

അക്രഡിറ്റേഷന്‍ ഇല്ല; സൗദിയില്‍ 34 എഞ്ചിനീയര്‍മാര്‍ കസ്റ്റഡിയില്‍

റിയാദ്: യോഗ്യതയും അക്രഡിറ്റേഷനും ഇല്ലാതെ ജോലി ചെയ്ത 34 എഞ്ചിനീയര്‍മാരെ കസ്റ്റഡിയിലെടുത്തതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് വക്താവ് എന്‍ജി. സ്വാലിഹ് അല്‍ ഉമര്‍. എന്‍ജിനീയറിങ് തസ്തികയില്‍ ജോലി ചെയ്യുന്നതിന് നിശ്ചിത യോഗ്യതയും കൗണ്‍സിലില്‍ രജിസ്‌ട്രേഷനും ആവശ്യമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥകളും ചട്ടങ്ങളും ലംഘിച്ച് ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024 സെപ്തംബര്‍ വരെ ആയിരത്തിലധികം പരിശോധനകളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്തിയത്. ഓഫീസുകള്‍, എന്‍ജിനീയറിങ്

gulf, saudi

ഓണം വിഭവ സമൃദ്ധമാകും; അല്‍ മദീനയില്‍ ഓണസദ്യ ബുക്കിംഗ്

റിയാദ്: ഓണം ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കിയാണ് അല്‍ മദീനയുടെ ഓണാഘോഷം. ഇതിനായി ഓണസദ്യ ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 14ന് വൈകീട്ട് 6.00 വരെ ബുക്കിംഗ് സ്വീകരിക്കും. നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ 26 ഇനങ്ങള്‍ ഉള്‍പ്പെട്ട ഓണസദ്യയ്ക്ക് 29.95 റിയാലാണ് വില. ബുക്കിംഗിന് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ 504426256 നമ്പരില്‍ ബന്ധപ്പെടണമെന്നും അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അറിയിച്ചു സെപ്തംബര്‍ 20 വരെ ഫെസ്റ്റിവല്‍ ഡീല്‍സ് പ്രത്യേക

gulf, saudi

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ നടന്ന ജിസിസി മന്ത്രിതല സമിതിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമ്മേളനത്തിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള മൂന്ന് മന്ത്രിതല യോഗങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ്, ബ്രസീല്‍ വിദേശകാര്യമന്ത്രി മൗറോ വിയേറ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചകളാണ് നടന്നത്. ഉഭയകക്ഷി ബന്ധങ്ങള്‍

gulf, saudi

റിയാദ്-തിരുവനന്തപുരം നേരിട്ട് സര്‍വീസ് ആരംഭിച്ചു

റിയാദ്: തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള സര്‍വീസിന് തുടക്കം. ആദ്യഘട്ടത്തില്‍ എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തും. ഐഎക്‌സ് 521 വൈകുന്നേരം 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് റിയാദില്‍ എത്തിച്ചേരും. മടക്കയാത്ര ഐഎക്‌സ് 522 രാത്രി 11.20ന് പുറപ്പെട്ട് ചൊവ്വ രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്‌ലാജ്, അഫീഫ്, ദവാദ്മി, അല്‍ ഗാത്,അല്‍ ഗുവയ്യ, അല്‍ ഹരീഖ്, അല്‍ ഖര്‍ജ്, അല്‍ മജ്മ, അല്‍ മുസാമിയ, അല്‍ സുലൈയ്, ദുര്‍മ, ഹോത്ത ബനീ തമീം,

Scroll to Top