
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബഌയുഎംഎഫ്) റിയാദ് കൗണ്‍സിലും വിമന്‍സ് ഫോറവും ‘രക്തം ദാനം ചെയ്യൂ ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയത്തില്‍ രക്തദാന ക്യാമ്പ് നടത്തി. കിംഗ് സൗദ് മെഡിക്കല്‍ സിറ്റി സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രാവിലെ 7 മുതല്‍ നടന്ന ക്യാമ്പില്‍ മുന്നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനം റീജ്യണല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഖാലിദ് അല്‍ സുബഹി നിര്‍വഹിച്ചു. പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും ബില്‍റു ബിന്‍യാമിന്‍ നന്ദിയും പറഞ്ഞു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, രക്ഷാധികാരി മുഹമ്മദലി മരോട്ടിക്കല്‍, റിയാദ് കൗണ്‍സില്‍ വിമന്‍സ് ഫോറം പ്രിസിഡന്റ് സാബ്രിന്‍ ഷംനാസ്, സെക്രട്ടറി അഞ്ചു അനിയന്‍, ട്രഷറര്‍ അഞ്ചു ആനന്ദ്, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബി സുനില്‍,

സാമൂഹിക പ്രവര്‍ത്തകരായ ശരീഖ് തൈക്കണ്ടി, ഷൈജു പച്ച, സാനു മാവിലേക്കര, ഡൊമിനിക് സാവിയോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് നിസ്സാര്‍ പള്ളികശേരി, മീഡിയ കണ്‍വീനര്‍ റിയാസ് വണ്ടൂര്‍, എല്‍ദോ വയനാട്, ഉമറലി അക്ബര്‍, ഡോ.രാഹുല്‍ രവീന്ദ്രനന്‍, നിസാര്‍, റിജോഷ്, സന്തോഷ് പെരിന്തല്‍മണ്ണ, അന്‍സാര്‍ കൊടുവള്ളി, റിസ്‌വാന ഫൈസല്‍, സുബിന്‍ പാലക്കാട്, റിസ്‌വാന്‍, ബൈമി സുബിന്‍, ആതിര, അജയ്, മനു മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.