
റിയാദ്: പ്രവാസത്തിന്റെ തേടലുകളും പ്രതീക്ഷകളും പ്രമേയമാക്കി ഷാജീവ് ശ്രീകൃഷ്ണപുരം രചനയും സംവിധാനവും നിര്‍വഹിച്ച ‘അയാള്‍’ -an evoked voyage മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു.

റിയാദ് അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് കബീര്‍ പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഓരോ പ്രവാസികളുടെയും പരിച്‌ഛേദം ആണു ‘അയാള്‍’ ആല്‍ബം പങ്കുവെക്കുന്നതെന്നു ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ഷാജീവ് ശ്രീകൃഷ്ണപുരം മികച്ച ഗാനരചയിതാവും സംവിധായകനും നടനും ആണെന്നു തെളിയിക്കുന്നതാണ് ആല്‍ബമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് ഇന്ത്യന്‍ മ്യൂസിക്കല്‍ ലവേഴ്‌സ് അസോസിയേഷന്‍ (റിംല) പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ അനുസ്മരണവും നടന്നു. ഷാജീവ് ശ്രീകൃഷ്ണപുരം അദ്ധ്യക്ഷത വഹിച്ചു. വാസുദേവന്‍ പിള്ള, ബാബുരാജ്, ഹരികുമാര്‍, സുരേഷ് ശങ്കര്‍, അന്‍സാര്‍ഷ, രാജന്‍ മാത്തൂര്‍, പ്രമോദ് കോഴിക്കോട്, റഫീഖ് മാനംകേരി, പ്രശാന്ത് മാത്തൂര്‍, സുഷ്മ ഷാന്‍, നിഷ ബിനീഷ്, പദ്മിനി ടീച്ചര്‍ എന്ന ആശംസകള്‍ നേര്‍ന്നു. ശ്യാം സുന്ദര്‍ സ്വാഗതവും നിഷ ബിനീഷ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.