
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അസീസിയ യൂണിറ്റ് അംഗം എബ്രഹാം തോമസ്സിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മുപ്പത്തിനാല് വര്‍ഷം റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റര്‍, മെഷീന്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലിചെയ്തു വരുകയായിരുന്നു. പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശി ആണ്.

യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അജിത് പ്രസാദ് അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറര്‍ ലജീഷ് നരിക്കോട്, ജോയിന്റ് സെക്രട്ടറി സുഭാഷ്, വൈസ്സ് പ്രസിഡന്റ് അലി പട്ടാമ്പി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാജി മൊയ്ദീന്‍, റാഷിഖ് അസീസിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രബീഷ് വൈസ്സ് പ്രസിഡന്റ് മനോഹരന്‍, യൂണിറ്റ് അംഗം അശോകന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി സുധീര്‍ പോരേടം സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും എബ്രഹാം തോമസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.