
റിയാദ്: എഴുപത്തിയാറാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി മുതിര്‍ന്ന അംഗം തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍, കോഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌കോ, നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍, നാസ്‌നീന്‍ ജിബിന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ആഘോഷള്‍ ഉദ്ഘാടനം ചെയ്തു.

നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഷിബു ഉസ്മാന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. നാഷണല്‍ കമ്മിറ്റി ഭാരവാഹിയായ ബിനു കെ തോമസ്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജിബിന്‍ സമദ്, ഷരീഖ് തൈക്കണ്ടി, ബിനോയ് കൊട്ടാരക്കര, യാസിര്‍ കൊടുങ്ങല്ലൂര്‍, കെ ജെ റഷീദ്, രാധാകൃഷ്ണന്‍ പാലത്ത് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായ ഷമീര്‍ കല്ലിങ്കല്‍, അല്‍ത്താഫ് കാലിക്കറ്റ്, ശ്യാം വിളക്കുപാറ, റിയാസ് വണ്ടൂര്‍, നസീര്‍ തൈക്കണ്ടി, സജിം പാനൂര്‍, വനിതാ വിങ് അംഗങ്ങളായ സുനി ബഷീര്‍, രാധിക സുരേഷ് ശങ്കര്‍, നസ്രിയ ജിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.