
മക്ക: വിശുദ്ധ റമദാനില്‍ തിരുഗേഹങ്ങളില്‍ തിരുഗേഹങ്ങളില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നതിനു വെബ് പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു അനുമതി നേടണം.

വ്യക്തികള്‍ക്ക് ഒരു സ്ഥലം തെരഞ്ഞെടുക്കാനും സന്നദ്ധ സംഘടനകള്‍ക്ക് 10 എണ്ണം വരെ അപേക്ഷിക്കാനും അവസരമുണ്ട്. അധികൃതര്‍ അംഗീകരിച്ച ഏതെങ്കിലും ഒരു കാറ്ററിംഗ് കമ്പനിയുടെ കരാര്‍ ഒപ്പിടണം. നിര്‍ദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും പാലിക്കുകയും വേണം.

പ്രമേഹം ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നമുളളവര്‍ക്കു കുറഞ്ഞ കലോറി ഭക്ഷണം നല്‍കണം. ഇത് വ്യക്തിഗത ഭക്ഷണത്തിന്റെ 20 ശതമാനവും സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും ആയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
https://iam.alharamain.gov.sa/sso എന്ന വെബ്‌സൈറ്റില്‍ ‘ഇഫ്താര്‍ ഭക്ഷണ റിസര്‍വേഷന്‍ സിസ്റ്റം’ തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കണം. സൗദി അറേബ്യയിലെ മാസപ്പിറവി പ്രകാരം ഫെബ്രുവരി 28 അല്ലെങ്കില്‍ മാര്‍ച്ച് 1 വൈകുന്നേരം റമദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.