
റിയാദ്: പ്രാര്‍ത്ഥനയുടെ ചൈതന്യം സംഗീതത്തിലൂടെ ആവിഷ്‌കരിക്കുന്ന ‘ജവാദ്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു സുലൈ യാനബി വിശ്രമ കേന്ദ്രത്തില്‍ കസവ് കലാവേദി വിന്റെര്‍ ഫെസ്റ്റില്‍ തിങ്ങി നിറഞ്ഞ ആസ്വാദകരെ സാക്ഷിയാക്കി ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ മജീദ് പൂളക്കാടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍, ശരീഖ് തൈക്കണ്ടി, അസ്‌ലം പാലത്ത്, സലീം സാലിയം, മനാഫ് മണ്ണൂര്‍, അമീര്‍ഷാ പാലത്തിങ്ങല്‍, നാസര്‍ വണ്ടൂര്‍, സിദ്ദിഖ് കല്ലുപറമ്പന്‍, നിസാര്‍ ഗുരുക്കള്‍, ജിഷാ മജീദ്, ഹിബ അബ്ദുസ്സലാം, ഡോ. ഹസ്‌ന അബ്ദുസ്സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,

മജീദ് കെപി പതിനാറിങ്ങലാണ് രചന. സഹോദരന്‍ അഷ്‌റഫ് കെപി പതിനാറിങ്ങല്‍ സംവിധാനം നിര്‍വ്വഹിച്ചു. സംഗീതം ആലാപനം എന്നിവ നിര്‍വ്വഹിച്ചത് സിദ്ദീഖ് മഞ്ചേശ്വരം ആണ്. ക്യാമറ ജലീല്‍ തിരുരങ്ങാടി, ഓര്‍ക്കസ്ട്ര, മിക്‌സിങ് സുബൈര്‍ഷാ തെന്നല, എഡിറ്റിംഗ് എഡിറ്റ് ലാബ് ഒമര്‍ ഫിക്‌സ് പരപ്പനങ്ങാടി, സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് തുഫൈല്‍ കളരിക്കല്‍, കബീര്‍ തിരൂരങ്ങാടി എന്നിവരാണ്. മലപ്പുറം ജില്ലയിലെ മമ്പുറം മഖാമും പരിസരപ്രദേശങ്ങളിലും ഷൂട്ട് ചെയ്ത ആല്‍ബം 3ഐസ് മീഡിയ യൂട്യൂബ് ചാനല്‍ ആണ് പ്രേക്ഷകരില്‍ എത്തിക്കുന്നത്..

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.