
ബുറൈദ: അല്‍ ഖസീം പ്രവാസി സംഘം ഇഫ്താര്‍ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 14ന് ഇഫ്താര്‍ വിരുന്നും ഏപ്രില്‍ 11ന് ഈദ് മെഗാ ഷോയും അരങ്ങേറും. പരിപാടിയുടെ വിജയത്തിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡണ്ട് നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമതി അംഗം പാര്‍വീസ് തലശ്ശേരി പരിപാടികള്‍ വിശദീകരിച്ചു. കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ പാനല്‍ അവതരിപ്പിച്ചു. കുടുംബവേദി രക്ഷാധികാരി സുല്‍ഫിക്കര്‍ അലി, കുടുംബ വേദി സെക്രട്ടറി ഫൗസിയ ഷാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കണ്‍വീനറായി ഷാജഹാന്‍ ചിറവിള ഹംസയെയും, ചെയര്‍മാനായി അനീഷ് കൃഷ്ണയെയും ട്രഷററായി രമേശന്‍ പോളയെയും തെരഞ്ഞെടുത്തു. പ്രോഗ്രാം കണ്‍വീനരായി റഷീദ് മൊയ്തീന്‍, ഭക്ഷണം കണ്‍വീനര്‍ ഷൗക്കത്ത് ഒറ്റപ്പാലം,ഗതാഗതം മുസ്തഫ തേലക്കാട്, സാമ്പത്തീകകണ്‍വീനര്‍ അജ്മല്‍ പാറക്കല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹേമന്ത് ഇരിങ്ങാലക്കുട,സ്‌റ്റേജ് സജീകരണം സജീവന്‍ നടുവണ്ണൂര്‍, പബ്ലിസിറ്റി ദിനേശ് മണ്ണാര്‍ക്കാട് എന്നിവരെയും ചുമതലപ്പെടുത്തി.

കേന്ദ്ര കമ്മറ്റി സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ റഷീദ് മൊയ്തീന്‍ നന്ദിയും പറഞ്ഞു. ബുറൈദയില്‍ നടന്ന രൂപീകരണ യോഗത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.