
റിയാദ്: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനം സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ആഘോഷിച്ചു, ഹറാജ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷം. റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു.

നൗഷാദ് ആലുവ റിപ്പബ്ലിക് സന്ദേശം നല്‍കി. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികളായ റീജിയണല്‍ ഡയറക്ടര്‍ സലീം വലിയ പറമ്പത്ത്, മഹര്‍, ശിഹാബ് കൊടിയത്തൂര്‍, ഫാറൂഖ് കൊവല്‍, ഖാലിദ് വെള്ളിയോട്, വിമുക്തഭടന്‍ സജി തന്നികൊത്ത് എന്നിവര്‍ ചേര്‍ന്നു കേക്ക് മുറിച്ചു ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു.

ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവില്‍ വന്നതിന്റെ 1950 ജനുവരി 26 ഓര്‍മ്മക്കായ് മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്ജ്വലമായി പോരാടിയ ധീരന്മാരേയും രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പിറവിക്കായി പ്രയത്‌നിച്ച മഹാരഥന്മാരേയും ചടങ്ങില്‍ അനുസ്മരിച്ചു. ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന മൗലിക അവകാശങ്ങളുും മഹത്തായ ഭരണഘടന സംരക്കേ ണ്ടതിന്റെ ആവശ്യകതയച്ചും ചടങ്ങില്‍ സംസാരിച്ചവര്‍ ഓര്‍മ്മിപ്പിച്ചു.

ഷൈജു പച്ച, ഉമറലി അക്ബര്‍, ഫൈസല്‍ തമ്പലക്കോടന്‍, റാഷിദ് ഫോണ്‍ ഹൗസ്, ബഷീര്‍ കരോളം,ജാസി ഫഹദ് റൊസെസ്സ്, ഗോപന്‍ കൊല്ലം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. എല്‍ദോ വയനാട്, സജീര്‍ സമദ്, അന്‍വര്‍ സാദത്ത് ഇടുക്കി, ഹുസൈന്‍ ശാഫി, ഷഫീഖ് വലിയ, റജീസ്, നാസര്‍ വലിയകത്ത്, ഇബ്രാഹിം, പ്രമോദ്, സൈതാലി, സഞ്ജു, സല്‍മാന്‍ എന്നിവര്‍നേതൃത്വംനല്‍കി

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.