
റിയാദ്: പ്രകൃതി വിസ്മയങ്ങളും മരുഭൂ സൗന്ദര്യവും ആസ്വദിക്കാന്‍ റിയാദ് സഞ്ചാരി ഫേസ്ബുക്ക് കൂട്ടായ്മ വിനോദ യാത്ര സംഘടിപ്പിച്ചു. വെള്ളി ഉച്ചയോടെ റിയാദില്‍ നിന്ന് പുറപ്പെട്ട് അല്‍ഖര്‍ജ് വഴി ദിലമിലേക്കായിരുന്നു യാത്ര. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ യാത്രയില്‍ പങ്കാളികളായി. ഏറ്റവും മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന വേളയില്‍ യാത്രക്കു തെരഞ്ഞെടുത്തത് അനേകം പേരെയാണു ആകര്‍ഷിച്ചത്.

വൈകുന്നേരത്തോടെ അറേബ്യന്‍ കൃഷി രീതികളുടെ ചരിത്രമുറങ്ങുന്ന അല്‍ദിലം പീജണ്‍ ടവര്‍, കൃഷിയിടങ്ങള്‍, വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങളൊരുക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി മരുഭൂമിയിലെ കാഴ്ചകളും മനോഹരമായ സൂര്യാസ്തമയവും കാണാനായി. യാത്രയിലെ നൂറിലേറെ പേര്‍ ഒരുമിച്ചിരുന്ന് കലാപരിപാടികളും അവതരിപ്പിച്ച് രാത്രി എട്ടിന് മടങ്ങി.

വിനോദത്തിനപ്പുറം പ്രകൃതിയെ പഠിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ചരിത്ര സ്ഥലങ്ങളെ പരിചയപ്പെടുത്തുകയും യാത്രയിലുടനീളം പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ വലിച്ചെറിയരുതെന്ന നിര്‍ദ്ദേശിച്ചിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.