Sauditimesonline

eva female ed
ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

ഏറ്റുമുട്ടിയത് 32 കമ്മിറ്റികള്‍; കരുത്തുകാട്ടി കാളികാവ്

റിയാദ്: ആവേശം അരങ്ങുണര്‍ത്തിയ കാല്‍പ്പന്തുത്സവം ’32-ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കാളികാവ് പഞ്ചായത്ത് കെഎംസിസി ഫുട്‌ബോള്‍ ടീം ചാമ്പ്യന്‍മാരായി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ കായിക വിഭാഗം ‘സ്‌കോര്‍’ സംഘടിപ്പിച്ച കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വാഴക്കാട് പഞ്ചായത്തിനെയാണ് മുട്ടുകുത്തിച്ചത്. ജില്ലയിലെ തെരഞ്ഞെടുത്ത 32 പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്.

‘സ്വത്വം, സാമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ‘ദി വോയേജ്’ എന്നപേരില്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് അല്‍ മുതവ പാര്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയത്. നാനൂറിലധികം കളിക്കാരാണ് വിവിധ ടീമുകള്‍ക്കായി ജഴ്‌സിയണിഞ്ഞത്. സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അങ്ങാടിപ്പുറം പഞ്ചായത്തിനെ തോല്‍പ്പിച്ചായിരുന്നു കാളികാവിന്റെ ഫൈനല്‍ പ്രവേശനം. മേലാറ്റൂര്‍ പഞ്ചായത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വാഴക്കാടും ഫൈനലില്‍ പ്രവേശിച്ചു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ കിക്കോഫ് ചെയ്തു. ടൂര്‍ണ്ണമെന്റിന് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. മാര്‍ച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡിന് താനൂര്‍, മലപ്പുറം മണ്ഡലം കമ്മിറ്റികള്‍ അര്‍ഹരായി.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരാനും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുമായി കാളികാവിന്റെ ഡാനീഷിനെ തെരെഞ്ഞെടുത്തു. മികച്ച ഗോള്‍കീപ്പറായി കാളികാവിന്റെ നഹീലും മികച്ച പ്രതിരോധ താരമായി വാഴക്കാടിന്റെ സക്കരിയയും വെറ്ററന്‍ താരമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ സൈതലവിയേയും തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടും ‘സ്‌കോര്‍’ ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാടും ചേര്‍ന്ന് സമ്മാനിച്ചു.

റണ്ണേഴ്‌സ് ട്രോഫി ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദും ‘സ്‌കോര്‍’ കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി പൊന്മളയും ചേര്‍ന്ന് വിതരണം ചെയ്തു. വിവിധ ട്രോഫികള്‍ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, തെന്നല മൊയ്തീന്‍ കുട്ടി, സത്താര്‍ താമരത്ത്, അഷ്‌റഫ് കല്പകഞ്ചേരി,ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, മുനീര്‍ വാഴക്കാട് എന്നിവര്‍ കൈമാറി.

വിവിധ നിയോജക മണ്ഡലം ഭാരവാഹികള്‍ കളിക്കാരുമായി പരിചയപ്പെട്ടു. ജില്ലാ ഭാരവാഹികളായ മുനീര്‍ മക്കാനി ,ഷരീഫ് അരീക്കോട്,നൗഫല്‍ താനൂര്‍,മജീദ് മണ്ണാര്‍മ്മല,അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍,സഫീര്‍ കരുവാരകുണ്ട്, യൂനുസ് നാണത്ത് ,സലാം പയ്യനാട് ,ഇസ്മായില്‍ ഓവുങ്ങല്‍ ,ശബീറലി പള്ളിക്കല്‍, റഫീഖ് ചെറുമുക്ക്, സ്‌കോര്‍ സമിതി അംഗങ്ങളായ അഷ്‌റഫ് മോയന്‍, നൗഷാദ് ചക്കാല, സാലിഹ് കൂട്ടിലങ്ങാടി, ഹംസ കോയ പള്ളിക്കല്‍, ആതിഫ് തവനൂര്‍, ഷുക്കൂര്‍ വടക്കേമണ്ണ, ജാഫര്‍ കാളികാവ്, ഷാജി ഏറനാട്, സിദ്ധീഖ് കോനരി, നൗഫല്‍ തൊമ്മങ്ങാടന്‍, ഷറഫു തേഞ്ഞിപ്പലം, ഫര്‍ഹാന്‍ കല്ലന്‍, ഹംസ കട്ടുപ്പാറ, നസീര്‍ കണ്ണീരി, നൗഷാദ് പി ടി, റസാഖ് പൊന്നാനി, നിയോജക മണ്ഡലം കോഓര്‍ഡിനേറ്റമാരായ ഇ കെ ഷകീര്‍, ഫിറോസ് പള്ളിപ്പടി, സഫീര്‍ സിനാന്‍, അബ്ദുല്‍ ബാസിത് എം കെ,ഇക്ബാല്‍ തിരൂര്‍, ഷഫീഖ് ബീരാന്‍, മൊയ്ദീന്‍ കുട്ടി പൂവ്വാട് ,അമീര്‍ പൂക്കോട്ടോര്‍,ഫൈസല്‍ മണ്ണാര്‍മല, ജംഷി നിലംബൂര്‍, അബ്ദു ഷുക്കൂര്‍ വെള്ളിയത്, ബഷീര്‍ വല്ലാഞ്ചിറ, യു എം നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top