Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു ഒഐസിസി

റിയാദ്: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സലീം കളക്കര അധ്യക്ഷത വഹിച്ചു. അഡ്വ.എല്‍ കെ അജിത്ത് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്,സക്കീര്‍ ധാനത്ത്, നിഷാദ് ആലംങ്കോട്, റസാഖ് പൂക്കോട്ടു പാടം, ജോണ്‍സണ്‍ മാര്‍ക്കോസ്, ബഷീര്‍ കോട്ടയം,സന്തോഷ് കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്ജ്വലമായി പോരാടിയ ധീരന്മാരേയും രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പിറവിക്കായി പ്രയത്‌നിച്ച മഹാരഥന്മാരേയും ചടങ്ങില്‍ അനുസ്മരിച്ചു. ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയവര്‍ക്കുള്ള ആദരവാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ ജനാധിപത്യവും പരമാധികാരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ആഘോഷിക്കപ്പെടേണ്ടതാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന മൗലിക അവകാശങ്ങളും മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ സംസാരിച്ചവര്‍ ഓര്‍മ്മിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ആക്റ്റിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. ഉമര്‍ ഷരീഫ്, മൊയ്തു മണ്ണാര്‍ക്കാട്, ഹാഷിം കണ്ണൂര്‍, ജംഷിദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, അന്‍സായി ഷൗക്കത്ത്, ഹരീന്ദ്രന്‍ കണ്ണൂര്‍, അന്‍സാര്‍ വര്‍ക്കല, ഷംസീര്‍ പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top