Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

കൊച്ചി കൂട്ടായ്മയെ കെബി ഷാജി നയിക്കും

റിയാദ്: കൊച്ചി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെബി ഷാജി (പ്രസിഡന്റ്), ജലീല്‍ കൊച്ചിന്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ (ട്രഷറര്‍), മുഹമ്മദ് റിയാസ് (വൈസ് പ്രസിഡന്റ്), റഹിം ഹസ്സന്‍ (ജോയിന്റ് സെക്രട്ടറി), ജിബിന്‍ സമദ് കൊച്ചി (അഡ്‌വൈസറി ബോര്‍ഡ് അംഗം, പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് സാജിദ് (ചാരിറ്റി കണ്‍വീനര്‍), ടിഎ റഫീഖ് (ട്രസ്റ്റ്), മുഹമ്മദ് ഷഹീന്‍ (വെല്‍ഫെയര്‍), നിസാര്‍ നെയ്ച്ചു (എംസ്എഫ്), സുല്‍ഫിക്കര്‍ ഹുസൈന്‍ (ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്), ഹാഫിസ് മുഹമ്മദ് (പിആര്‍ഒ), അര്‍ഷാദ് എംഐ (ഇവന്റ് കണ്‍ട്രോളര്‍) എന്നിവരെയും തെരഞ്ഞെടുത്തു. രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസികള്‍ക്കിടയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായ കൊച്ചി കൂട്ടായ്മ കൂടുതല്‍ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top