റിയാദ്: നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം 2024’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എക്‌സിറ്റ് 18 ലെ യാനബി വിശ്രമകേന്ദ്രത്തില്‍ ചവക്കാട്ടുകാരും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അഥിതികളും പങ്കെടുത്തു. ഷാജഹാന്‍ ചാവക്കാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഔട്ട് ഡോര്‍ മത്സരങ്ങള്‍ ഫൈസല്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ഷാഹിദ് അറക്കല്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ഫായിസ് ബീരാന്‍, ഫാറൂഖ് കുഴിങ്ങര ഫെര്‍മിസ് മടത്തൊടിയില്‍, സുരേഷ് വലിയ പറമ്പില്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഫവാദ് കറുകമാട്, മനാഫ് പാടൂര്‍ എന്നിവര്‍ മത്സങ്ങള്‍ നിയന്ത്രിച്ചു.
കുട്ടികള്‍ക്കു വിവിധ വിഭാഗങ്ങളില്‍ നടത്തിയ ചിത്ര രചനാ മത്സരങ്ങളില്‍ ഇസ്മാ ഫാറൂഖ്, സയ്യിദ് നമാന്‍, മനാല്‍ നൗഫല്‍ എന്നിവര്‍ ഒന്നാം സ്ഥാനവും മുഹ്‌സിന സിറാജ, ഇഫ്ഫ ജലീല്‍, അയിഷ ആരിഫ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ 45 വര്‍ഷം പ്രവാസയിരുന്ന പി എം ജലാലുദ്ധീന്‍ പാവറട്ടിയെ ചടങ്ങില്‍ ആദരിച്ചു. ഉപരി പഠനത്തിനു പോകുന്ന അസ്സ ഫായിസിന് യാത്രയയപ്പ്ന ല്‍കി. ഭാഗ്യശാലിക്കുള്ള എല്‍ഇഡി ടെലിവിഷന്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ജമീലക്ക് വേണ്ടി കബീര്‍ വൈലത്തൂരില്‍ നിന്ന് ആരിഫ് വൈശ്യംവീട്ടില്‍ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത വിജയികള്‍ക്ക് ഉപഹാരവും ചിത്ര രചനാ മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കു സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
നമ്മള്‍ ചാവക്കാട്ടുകാരുടെ മക്കള്‍ അവതരിപ്പിച്ച നൃത്തം, സംഘ നൃത്തങ്ങള്‍, മെഹര്‍ ടീം ഒരുക്കിയ ഒപ്പന, അറബിക് ഡാന്‍സ് തുടങ്ങിയവ അരങ്ങേറി. ജലീല്‍ കൊച്ചിന്‍, അല്‍ത്താഫ് തുടങ്ങിയവര്‍ നയിച്ച ഗാനമേളയും നടന്നു. സുബൈര്‍ കെ പി ഒരുമനയൂര്‍, ഷെഫീര്‍ പി എ, പ്രകാശ് താമരയൂര്‍, സലിം അകലാട്, മൊയ്തീന്‍ പാലക്കല്‍, ഖയ്യൂം മൂന്നാം കല്ല്, സലിം പാവറട്ടി, അലി പുത്താട്ടില്‍, നൗഫല്‍ തങ്ങള്‍, ഫിറോസ് കോളനിപ്പടി, ഹാറൂണ്‍ അഞ്ചങ്ങാടി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യൂനസ് പടുങ്ങല്‍ സ്വാഗതവും സയ്യിദ് ജാഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.