Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

കുറുനരിയെ പകര്‍ത്തിയ നൗഷാദിന് പരിസ്ഥിതി ഫോട്ടോഗ്രാഫി അവാര്‍ഡ്

റിയാദ്: ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ നൗഷാദ് കിളിമാനൂരിന് അംഗീകാരം. മികച്ച എട്ട് ഫോട്ടോ, വീഡിയോ ഗ്രാഫര്‍മാരില്‍ വിദേശികളില്‍ നൗഷാദിന്റെ ചിത്രം മാത്രമാണ് തെരഞ്ഞെടുത്തത്. റിയാദില്‍ നന്നന്ന പരിപാടിയില്‍ പരിസ്ഥിതി സഹമന്ത്രി മന്‍സൂര്‍ അല്‍ ഹിലാല്‍ അല്‍ മുഷയ്ത്തി അവാര്‍ഡ് സമ്മാനിച്ചു.

റിയാദിലെ ഫോട്ടോഗ്രാഫര്‍ മാരുടെ കൂട്ടായ്മ ഷട്ടര്‍ അറേബ്യ നടത്തുന്ന വരാന്ത്യ ഫോട്ടോ ഷൂട്ട് യാത്രക്കിടെ ലഭിച്ച അറേബ്യന്‍ കുറുനരിയുടെ അപൂര്‍വ ചിത്രമാണ് നൗഷാദിനെ അവര്‍ഡിന് അര്‍ഹനാക്കിയത്. ആയിരത്തി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ നിന്നാണ് അപൂര്‍വചിത്രം തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീഡിയോ ഗ്രാഫര്‍മാര്‍ക്കും മന്ത്രി അവര്‍ഡുകള്‍ സമ്മാനിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ നൗഷാദ് ചിത്രകാരനും എഴുത്തുകാരനും കൂടിയാണ്. ഡോ. കെ ആര്‍ ജയചന്ദ്രന്‍, രാജേഷ് ഗോപാല്‍. എന്നിവര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top