Sauditimesonline

RSC DAMMAM
ജുബൈല്‍ സാഹിത്യോത്സവ്; കിരീടം നേടി ദമ്മാം സോണ്‍

മാസ് റിയാദിനെ ജബ്ബാര്‍ കക്കാട് നയിക്കും

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉമ്മര്‍ മുക്കം, അഷ്‌റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

ഭരണ സമിതിയിലേക്ക് ജബ്ബാര്‍ കക്കാട് (പ്രസിഡന്റ്), മുസ്തഫ നെല്ലിക്കാപറമ്പ് (ജന. സെക്രട്ടറി) ഫൈസല്‍ എ.കെ (ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മര്‍ മുക്കം, ഷാജു കെ.സി, അഷ്‌റഫ് മേച്ചേരി (രക്ഷാധികാരികള്‍) ഹര്‍ഷാദ് എം.ടി, സുബൈര്‍ കാരശ്ശേരി (വൈ: പ്രസിഡന്റുമാര്‍) അഫീഫ് കക്കാട്, ഇസ്ഹാഖ് മാളിയേക്കല്‍ (ജോ. സെക്രട്ടറിമാര്‍), അബ്ദുല്‍ സലാം പേക്കാടന്‍ (ജോ. ട്രഷറര്‍), കണ്‍വീനര്‍മാരായി സാദിഖ് സി.കെ (ജീവകാരുണ്യം), യതി മുഹമ്മദ് (സാംസ്‌കാരികം), സുഹാസ് ചേപ്പാലി (ജന.കണ്‍വീനര്‍), സി.ടി സഫറുള്ള (മീഡിയ),

യൂസഫ് പി.പി (പലിശരഹിത വായ്പ) ഹാറൂണ്‍ കാരക്കുറ്റി (സ്‌പോര്‍ട്‌സ്), മുഹമ്മദ് കൊല്ലളത്തില്‍ (വരിസംഖ്യ കോര്‍ഡിനേറ്റര്‍), മനാഫ് കാരശ്ശേരി (മീറ്റിംഗ് കോഓഡിനേറ്റര്‍), ഷമിം എന്‍.കെ, ഷംസു കാരാട്ട്, മന്‍സൂര്‍ കൊടിയത്തൂര്‍, ഷമില്‍ കക്കാട് (ഐ.ടി വിംഗ്), സപ്പോര്‍ട്ടിംഗ് കണ്‍വീനമാര്‍ അലി പേക്കാടന്‍, അബ്ദുല്‍ നാസര്‍ പുത്തന്‍, സത്താര്‍ കാവില്‍, ഫാറൂഖ് കക്കാട് എന്നിവരെ തെരഞ്ഞെടുത്തു. കൂടതെ മുപ്പത്തിരണ്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും നിലവില്‍ വന്നു.

പ്രഥമ ഭാരവാഹി യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി. മാസ് റിയാദ് ഇരുപത്തിയഞ്ചാമത് വാര്‍ഷിക ആഘോഷം വിപുലമായി നടത്തും. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിക്കാനും തീരുമാനിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top