
റിയാദ്: കേരളത്തിലെ ഭരണ സംവിധാനത്തെ ഇടത്തോട്ടും വലത്തോട്ടും തിരിച്ചു വിടാന്‍ കെല്പുള്ള മധ്യവര്‍ഗ്ഗത്തിന്റെ ശേഷിക്കുമേല്‍ ആധിപത്യം നേടാനായതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാറിന് തുടര്‍ ഭരണം ലഭിച്ചതെന്ന് മലപ്പുറം സിപിഐ എം ജില്ലാ കമ്മറ്റിയംഗം എ ശിവദാസന്‍. ഇ കെ നായനാരുടെ 20-ാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അതിസൂക്ഷ്മമായി രാഷ്ട്രീയത്തെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ജനോപകരപ്രദമാകുന്ന തരത്തില്‍ കിഫ്ബി പോലുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്ന മാതൃകയാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യ രക്ഷാധികാരി കെ പി എം സാദിഖ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗീവര്‍ഗീസ്, ഫിറോസ് തയ്യില്‍, പ്രഭാകരന്‍ കണ്ടാേന്താര്‍, സീബ കൂവോട് എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും രക്ഷാധികാരികമ്മറ്റിയംഗം സുരേന്ദ്രന്‍ കൂട്ടായി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.