റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറില്‍ ‘തകര്‍പ്പന്‍ ഓഫറില്‍ കലക്കന്‍ ഓണം’ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. കേരളത്തിന്റെ തനത് വിഭവങ്ങളുടെ വിപുലമായ ശേഖരം ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കാനുളള ഒരുക്കങ്ങള്‍ സിറ്റി ഫ്‌ളവറില്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 9 വരെ പ്രമോഷന്‍ തുടരും.
നാടന്‍ പച്ചക്കറികള്‍, വാഴയില, കായവറുത്തത്, ശര്‍ക്കര ചിപ്‌സ് തുടങ്ങി നിരവധി ഉത്പ്പന്നങ്ങളാണ് ഓണം വിപണിയില്‍ ഒരുക്കിയിട്ടുളളത്. ഓണം പ്രമാണിച്ച് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ആകര്‍ഷകമായ വിലക്കിഴിവില്‍ ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.