
റിയാദ്: യുക്രൈനില്‍ നിന്ന് പഠനം മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കുമെന്ന് സൂചന. മെഡിക്കല്‍ പഠനം പാതി വഴിയില്‍ മുടങ്ങിയ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നത്. ഇവരില്‍ ചിലന സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇന്ന് കേസ് പരിഗണിച്ചുരുന്നു. ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനിപെന വിദേശകാര്യ മന്ത്രാലയം അനുകൂലിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സുപ്രിം കോടതിയുടെ ഇടപെടല്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികള്‍.

അതേസമയം, വിദേശകാര്യ മന്ത്രാലയം മാത്രം തീരുമാനിച്ചാല്‍ തുടര്‍ പഠനം സാധ്യമാവില്ല. സര്‍ക്കാര്‍അന്തിമ തീരുമാനം എടുക്കണം. എത്തരത്തില്‍ പ്രായോഗികമായി തുടര്‍ പഠനം സാധ്യമാക്കാന്‍ കഴിയും എന്നത് ഉള്‍പ്പെടെ വിശദമായ രൂപരേഖ തയ്യാറാക്കുകയും വേണം. അതേസമയം ഒരാഴ്ചക്കകം സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ സാവകാശം നല്‍കണമെന്ന് തുഷാര്‍ മേത്ത സുപ്രിം കോടതിയില്‍ അഭ്യര്‍ഥിച്ചു. ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.

കേരളത്തില്‍ നിന്നു മാത്രം മൂവായിരത്തിലധികം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം അനിശ്ചിതമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തി തുടര്‍ പഠനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാക്കാന്‍ സാഹചര്യം ഒരുക്കണം. സൗദിയില്‍ പ്രവാസികളായ മുന്നൂറിലധികം മലയാളി വിദ്യാര്‍ഥികള്‍ യുക്രൈനില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ട്.





