
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 83 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 6380 ആയി ഉയരുകയും ചെയ്തു. ഇന്ന് 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 990 പേര്‍ രോഗമുക്തി നേടി. മരിച്ചവര്‍ വിദേശികളാണ്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മക്ക (58), റിയാദ് (84), മദന (91), ജിദ്ദ (195), ജുബൈല്‍ (4), ഖതീഫ് (5), തായിഫ് (13), ദമ്മാം (38), അബഹ (2), യാമ്പു (3), റാസ് തനൂറ (3), ജിസാന്‍ (3), അല്‍ ഖുറയ്യാത് (2), അല്‍ തുവാല്‍ (2), അല്‍ ലെയ്ത് (2), അല്‍ മുവായ (2), ബുറൈദ (1), ഹഫൂഫ് (1), ദഹ്‌റാന്‍ (1), അല്‍ ഖുറയ്യാത് (2), അല്‍ ഖോബാര്‍ (1), ഖുലൈസ് (1), ഉനൈസ (1), ഖമീസ് മുശൈത് (1), അല്‍ ജഫര്‍ (1), അല്‍ അള്ഹം (1) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.