
റിയാദ്: നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ വിദേശത്തും സ്വദേശത്തും ഏര്‍പ്പെടുത്തിയ കൊവിഡ് ടെസ്റ്റ് നിബന്ധന പിന്‍വലിക്കണമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നാട്ടില്‍ എയര്‍പ്പോര്‍ട്ടില്‍ മാത്രമായി ടെസ്റ്റ് ചുരുക്കണം. അതിന്റെ ചിലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണം. വിദേശത്ത് നിന്ന് ടെസ്റ്റ് ചെയ്യുന്നതിന് ഏഴായിരത്തിലധികം രൂപ ചിലവ് വരും. നാട്ടില്‍ വരുന്നവര്‍ക്ക് മാസസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന നടപടിയാണ് 72 മണിക്കൂറിനിടെ രണ്ടു തവണ കൊവിഡ് ടെസ്റ്റ്് നടത്തുന്ന നടപടി. സൗദി അറേബ്യ പോലുള്ള വലിയ രാജ്യത്ത് ഉള്‍നാടുകളിലും മറ്റും ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ പുതിയ നിബന്ധന കാരണം വളരെ പ്രയാസത്തിലാണ്.

എയര്‍പോര്‍ട്ടുകളിലെ പരിശോധനാഫലം നെഗറ്റീവ് ആന്നെങ്കില്‍ 14 ദിവസം ക്വാറന്റെയിനില്‍ ഇളവ് അനുവദിക്കണം. ഈ വിഷയങ്ങളില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി സൗദിയിലെ ഭൂരിപക്ഷം വരുന്ന മലയാളി പ്രവാസികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ഡബ്ലു.എം.എഫ് ഭാരവാഹികളായ നസീര്‍ വാവാകുഞ്ഞ്, നാസര്‍ലൈസ്, ഷബീര്‍ ആക്കോട്, സജു മത്തായി തെങ്ങുവിളയില്‍ എന്നിവര്‍ ആവശ്യപെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
