Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സൗദി കെ.എം.സി.സി രണ്ട് കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്യും

റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 രണ്ടാം ഘട്ട ആനുകൂല്യ വിതരണം ഫെബ്രുവരി 26ന് ഉച്ചക്ക്3ന് നടക്കും. മലപ്പുറം ജില്ലാ ലീഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പവര്‍ത്തക സംഗമവും നടക്കും

സുരക്ഷാ പദ്ധതി അംഗങ്ങളായിരിക്കെ മരിച്ച ഇരുപത്തിയഞ്ചു പേരുടെ ആശ്രിതര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി പന്ത്രണ്ടുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 137 കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ ധനസഹായ വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

മരണപ്പെട്ട എണ്‍പത്തിയൊന്ന് പേരുടെ കുടുംബങ്ങള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ് പേര്‍ക്കുമായി അഞ്ചര കോടി രൂപ കഴിഞ്ഞ സെപ്റ്റംബറില്‍ പാണക്കാട് നടന്ന ചടങ്ങില്‍ ഒന്നാം ഘട്ടമായി വിതരണം ചെയ്തിരുന്നു. അതിന് ശേഷം ഡിസമ്പര്‍ 31 വരെ റിപ്പോര്‍ട്ട് ചെയ്ത കേസ്സുകളിലാണ് രണ്ടാംഘട്ട വിതരണം. 2020ല്‍ മരിച്ച നൂറ്റി ആറു അംഗങ്ങളില്‍ മുപ്പത് പേര്‍ കൊവിഡ് ബാധിച്ചാണ് മരിച്ചത്.

എട്ട് വര്‍ഷം പിന്നുടുന്ന നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഇന്ന് സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിലെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയാണ്. കേരളത്തില്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെ.എം.സി.സി കേരള ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സഹായ വിതരണ ചടങ്ങില്‍ കെ.എന്‍.എ കാദര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, യു.എ ലത്തീഫ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, വര്‍ക്കിങ്ങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സിക്രട്ടറി കാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ ഇബ്രാഹീം മുഹമ്മദ്, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top