
റിയാദ്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് പരിശോധന സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. 72 മണിക്കൂറിനിടെ ഇരട്ട കൊവിഡ് പരിശോധനക്കെതിരെ പ്രവാസികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തലെത്തുന്നവര്‍ക്ക് സൗജന്യ പി സി ആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ടിലെത്തുന്ന വിദേശികളെ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിദേശങ്ങളില്‍ നിന്നെത്തുന്നവരില്‍ വകഭേദം സംഭവിച്ച വൈറസും കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളില്‍ സ്വകാര്യ ലാബുകള്‍ വഴി 1700 രൂപ ചെലവില്‍ പിസിആര്‍ പരിശോധന നടത്താനായിരുന്നു നിര്‍ദേശം. ഇതാണ് പ്രതിഷേധത്തെ തുടര്‍ന്ന് സൗജന്യമാക്കിയത്.





