
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് സ്വാലിഹ് ബിന്‍ നാസിര്‍ അല്‍ ഖത്താഫ് പ്രകാശനം നിര്‍വഹിച്ചു.
ഖുര്‍ആനിന്റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിക്കു കഴിയും. മലയാളികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഐക്യത്തോടെയും സമൂഹത്തിന് സഹായകമായും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന വേദിയാണ് ലേണ്‍ ദി ഖുര്‍ആന്‍. 21 വര്‍ഷമായി തുടരുന്ന പഠന പദ്ധതിയുടെ പുനരാവര്‍ത്തനത്തിന്റെ നാലാം ഘട്ടത്തില്‍ മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ ജുസ്അ് 27 സൂറത്തുദ്ദാരിയാത്ത് മുതല്‍ ഹദീദ് വരെയുള്ള പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പാഠപുസ്തകം സൗദി അറേബ്യയിലെ, ജിദ്ദ, യാമ്പു, റിയാദ്, ദമാം, അല്‍കോബാര്‍, ജുബൈല്‍ ഉള്‍പ്പെടെ വിവിധ പ്രവിശ്യകളിലെ മുപ്പതോളം ലേണ്‍ ദി ഖുര്‍ആന്‍ സെന്ററുകളില്‍ ലഭ്യമാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഏപ്രില്‍ രണ്ടാം വാരം പാഠപുസ്തകം ലഭ്യമാക്കും.
പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര, ജനറല്‍ സെക്രട്ടറി, അബ്ദുറസാഖ് സ്വലാഹി, ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് മലയാളം വിഭാഗം പ്രബോധകന്‍ മുഹമ്മദ് കുട്ടി കടന്നമണ്ണ, ലേണ്‍ ദി ഖുര്‍ആന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുല്‍ അസീസ് കോട്ടക്കല്‍, അഡ്വ അബ്ദുല്‍ജലീല്‍, സാജിദ് കൊച്ചി, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു. സിബ്ഗത്തുള്ള, ഷംസുദ്ദീന്‍ പുനലൂര്‍, അറഫാത്ത് കോട്ടയം, ഇക്ബാല്‍ വേങ്ങര, വാജിദ് ടി.പി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
