
റിയാദ്: സൗദി അറേബ്യക്കെതിരെ ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു. ആളില്ലാ വിമാനം ഉപയോഗിച്ച് അക്രമിക്കാനുളള ശ്രമം പ്രതിരോധിച്ചതായും സഖ്യ സേന അറിയിച്ചു. ദക്ഷിണ നഗരങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തത്. ഹൂതികളാണ് അക്രമണത്തിന് പിന്നിലെന്നും പൗരന്മാരെ സംരക്ഷിക്കാന്‍ പ്രതിരോധ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സഖ്യ സേന അറിയിച്ചു.

യെമനിലെ സഅദാ പ്രവിശ്യയില്‍ നിന്ന് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരുന്നു. വെള്ളി വൈകുന്നേരം സഖ്യസേന മിസൈല്‍ തകര്‍ത്തതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
