
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും ടെലഫോണില്‍ ചര്‍ച്ച നടത്തി. ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ജോ ബൈഡന്‍ രാജാവുമായി ഫോണില്‍ നേരിട്ട് ബന്ധപ്പെടുന്നത്.

ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനു ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് രാജാവ് പറഞ്ഞു. മേഖലയിലും അന്തര്‍ദേശീയ രംഗത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തെ സഹായിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയ്ക്കു രാജാവ് നന്ദി പറഞ്ഞു. ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന ഉറപ്പിനും സൗദി ഭരണകൂടം അമേരിക്കയെ നന്ദി അറിയിച്ചു.
യെമനില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള സൗദിയുടെ താല്‍പ്പര്യത്തെ ജോ ബൈഡന്‍ അഭിനന്ദിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
