
റിയാദ്: സൗദിയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു. സ്വിഹതി ആപ് വഴി ബുക് ചെയ്യുന്ന എല്ലാവര്‍ക്കും രണ്ടാം ഡോസിന് അപ്പോയിന്റ്‌മെന്റ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുതല്‍ മൊഡേണ വാക്‌സിനും രാജ്യത്ത് വിതരണം ആംഭിച്ചിരുന്നു. ഇതോടെയാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് പ്രായഭേദമന്യേ അപ്പോയിന്റ്‌മെന്റ് നല്‍കുന്നത്. സ്വിഹത്തി ആപിന് പുറമെ, തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും അപ്പോയ്ന്റ്‌മെന്റ് നേടാം.

നാല്‍പ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുളളവര്‍ക്കാണ് രാജ്യത്ത് രണ്ടാം ഡോസ് വിതരണം ചെയ്തിരുന്നത്. കൂടുതല്‍ വാക്‌സിന്‍ രാജ്യത്ത് എത്തിയതോടെയാണ് രണ്ടാം ഡോസ് കൂടുതല്‍ ആളുകള്‍ക്ക് വിതരണണ ചെയ്യുന്നത്. സൗദിയില്‍ 1.97 കോടി ലക്ഷം വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ 23 ലക്ഷം രണ്ടാം ഡോസ് ആണ് വിതരണം ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.