Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കും; അധിക തുക സര്‍ക്കാര്‍ വഹിക്കും

റിയാദ്: സൗദിയില്‍ പെട്രോള്‍ വില നിയന്ത്രിക്കാന്‍ അധിക വില സര്‍ക്കാര്‍ വഹിക്കുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. പ്രാദേശിക വിപണിയില്‍ ഉണ്ടാകുന്ന എണ്ണ വില വര്‍ധനവ് വിലക്കയറ്റത്തിനു ഇടവരുത്തും. ഇത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് അധിക വില സര്‍ക്കാര്‍ വഹിക്കുന്നത്. സൗദി അരാംകോയാണ് പ്രാദേശിക വിപണിയിലെ പെട്രോള്‍ വില നിശ്ചിയിക്കുന്നത്. എല്ലാ മാസവും 10ന് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അടിസ്ഥാനമാക്കിയാണ് വില തീരുമാനിക്കുന്നത്. ഓരോ മാസവും വില ഉയരുന്ന പശ്ചാത്തലത്തിലാണ് വില നിയന്ത്രിക്കുന്നതിന് തീരുമാനം എടുത്തത്. അതുപ്രകാരം ഈ വര്‍ഷം ജൂണില്‍ പ്രഖ്യാപിച്ച വിലയില്‍ കൂടുതല്‍ വരുന്ന തുക സര്‍ക്കാര്‍ വഹിക്കും. പുതിയ തീരുമാനം വന്നതോടെ ഭാവിയില്‍ വില കൂടിയാലും ജൂണ്‍ മാസത്തെ വിലയില്‍ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ ലഭ്യമാക്കും.

രാജ്യത്ത് പെട്രോളിന്റെ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ വര്‍ധിപ്പിച്ച നിരക്കിന് പകരം കഴിഞ്ഞ മാസത്തെ വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ മാസം 91 ഇനം പെട്രോളിന് 2.18 റിയാലും, 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് വില ഈടാക്കിയിരുന്നത്. അത് ഈ മാസവും തുടരും. എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും. 91 ഇനത്തിന് 10 ഹലാലയും 95 ഇരത്തിന് 11 ഹലാലയം ഈ മാസം വര്‍ധിപ്പിച്ചെങ്കിലും പുതിയ രാജ വിജ്ഞാപനം വന്നതോടെ ഉപഭോക്താക്കള്‍ക്ക് അധിക വില നല്‍കേണ്ടി വരില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top