Sauditimesonline

SaudiTimes

ഖാലിദിയ ഗോള്‍ഡ് കപ്പ്; പ്രീ ക്വാര്‍ട്ടര്‍ സമാപിച്ചു

ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ്ബ് ഇരുപത്തി അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിമ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. രണ്ട് ആഴ്ചാകളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കോര്‍ണേക്ഷ് സോക്കര്‍ ക്ലബ് യൂനിഗ്രാബ് ദല്ല എഫ് സിയുമായും ജുബൈല്‍ എഫ് സി ഗാലോപ്പ് യുണൈറ്റഡ് എഫ് സിയുമായും ഏറ്റുമുട്ടും. പസിഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സി, കാലക്‌സ് ഫിനിക്‌സ് എഫ് സി യുമായും ഡിമ ടിഷ്യു ഖാലിദിയ എഫ് സി ഇ എം എഫ് റാക്കയുമായും മത്സരിക്കും.

കഴിഞ്ഞ ആഴ്ച്ച നടന്ന ആദ്യ മത്സരത്തില്‍ പൊരുതി കളിച്ച ഹൈനസ് യങ്സ്റ്റാര്‍ ടൊയോട്ട എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കിഴടക്കി ഗാലോപ്പ് യുണൈറ്റഡ് എഫ് സിക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു . കളിയില്‍ ഇരട്ട ഗോള്‍ നേടിയ ഗാലോപ്പ് യുണൈറ്റഡ് എഫ് സിയുടെ നിസാറിനെ മികച്ച കളിക്കാരന്‍ ആയി തിരഞ്ഞെടുത്തു.

വീറും വാശിയും നിറഞ്ഞ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എ ആര്‍ എഞ്ചിനീയറിംഗ് ആര്‍ സി എഫ് സി യെ പരാജയപ്പെടുത്തി യൂനിഗ്രാബ് ദല്ല എഫ് സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദല്ലക്ക് വേണ്ടി ജില്‍ഷാദ് രണ്ട് ഗോളുകളും സുധീഷ് , ഷുഹൈബ് എന്നിവര്‍ ഓരോ ഗോളും നേടി. ബിബിന്റെ വകയായിരുന്നു ആര്‍ സി എഫ് സി യുടെ ആശ്വാസ ഗോള്‍. ദല്ല എഫ് സിയുടെ ഷുഹൈബിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു

ഏറെ ആവേശകരമായ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സദാസ്ഫ്‌കോ മാഡ്രിഡ് എഫ് സിയെ പരാജയപ്പെടുത്തി പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സി ക്വാര്‍ട്ടറില്‍ കടന്നു. നിക്ഷിത സമയത്തു ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച് സമനില പാലിക്കുകയായിരുന്നു. ഇനാസിന്റെ പെനാല്‍റ്റി ഗോളിലൂടെ മാസ്ഡ്രിഡ് എഫ് സിയാണ് ആദ്യം മുന്നിലെത്തിയെതെങ്കിലും ഫവാസിന്റെ ഗോളിലൂടെ ബദര്‍ സമനില കണ്ടെത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4 കിക്കുകള്‍ ബദര്‍ എഫ് സി ലക്ഷത്തില്‍ എത്തിച്ചപ്പോള്‍ 2 പെനാല്‍റ്റികള്‍ മാത്രമാണ് മാഡ്രിഡിന് ഗോള്‍ ആക്കി മാറ്റാന്‍ കഴിഞ്ഞുള്ളു.

റേഡിയോ ജോക്കി നിയാസ് ഇ കുട്ടി, സുബൈര്‍ ഉദിരൂര്‍ (24 ന്യൂസ് ), നസീര്‍ (എമ്പയര്‍ ഹോട്ടല്‍), ഫിറോസ് (വോയ്‌സ് ടെക്ക്) ഷഫീഖ് (എയ്ഡാന്‍ ട്രേഡിങ്ങ്), ഷാഫി (ഹോട്ടല്‍ ഷെറാട്ടണ്‍), നദീര്‍ (സേഫ്റ്റി ഹൗസ്) നജീബ് (ക്ലിനിക്) ഷമീം (ഡിസ്പാക്) ബിനു ബേബി (കാസ്‌ക് ഫൗണ്ടര്‍) ഷമീര്‍ കൊടിയത്തൂര്‍ (റാഡിക്‌സ് ഗ്രൂപ്പ്), മുജീബ് കളത്തില്‍ (ഡിഫ പ്രസിഡന്റ്) എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

അന്‍വര്‍ പട്ടാമ്പി, ഇസ്മായില്‍ ഫൈസല്‍, അമീന്‍ (വൈ വൈ ന്യൂഡില്‍സ്), മുജീബ് കൊളത്തൂര്‍ (കെഎംസിസി) അഷ്‌റഫ് (വൈറ്റ് ഗ്രാഫിക്), യാസര്‍ വി പി (ഇവോള്‍വ്‌സ്) ഷക്കീര്‍ പാലക്കാട്, ഷംസു പട്ടാമ്പി, സുബൈര്‍ പട്ടാമ്പി, യാസര്‍ കടന്നമണ്ണ സുബൈര്‍ വണ്ടൂര്‍, ആഷിക് കാളികാവ്, ഷാഹിദ് പാണ്ടിക്കാട്, തോമസ് തൈപ്പറമ്പില്‍, ഷുക്കൂര്‍ (ദല്ലാ എഫ് സി) ഫത്തീന്‍ (ഫോര്‍സാ എഫ് സി ), റഷീദ് മാളിയേക്കല്‍, ഷഫീഖ് റഹ്മാന്‍, ജവാദ്, ബഷീര്‍ ഒറ്റപ്പാലം, ഷാന്‍ എന്നിവര്‍ മാന് ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും മറ്റും സമ്മാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ കളിയില്‍ കോര്‍ണേഷ് സോക്കര്‍ ക്ലബ് യുനിഗ്രാബ് ദല്ലാ എഫ് സിയുമായും ഗാലോപ് യുണൈറ്റഡ് എഫ് സി ജുബൈല്‍ എഫ്‌സിയുമായും മത്സരിക്കും.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top