റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ വിസിറ്റേഴ്‌സ് ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് രാജ്യത്തിനകത്ത് സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്: പുതുതായി ആരംഭിച്ച സേവനം പ്രാബല്യത്തില്‍ വന്നതോടെ സന്ദര്‍ശകര്‍ പാസ്‌പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ട ആവശ്യം ഇല്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വക്താവ് മേജര്‍ നാസിര്‍ അല്‍ഉതൈബി പറഞ്ഞു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഡിജിറ്റല്‍ ഐഡികള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ഇത് സന്ദര്‍ശകര്‍ക്കും അനുവദിക്കുന്നതിന്റെ ഭാഗമാണ് നടപടി. രാജ്യത്തെത്തുന്നവരുടെ യാത്ര ഉള്‍പ്പെടെ മുഴുവന്‍ മുഴുവന്‍ ഇടപാടുകളും എളുപ്പമാക്കാന്‍ വിസിറ്റേഴ്‌സ് ഡിജിറ്റല്‍ ഐഡിയ്ക്കു കഴിയും.
സന്ദര്‍ശകര്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഏകീകൃത നമ്പര്‍ നല്‍കും. ഇതു ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അബ്ശിറില്‍ നിന്നു ഡിജിറ്റല്‍ ഐ.ഡി നേടാന്‍ കഴിയും. മൊബൈല്‍ ഫോണുകളില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഐഡി ഉപയോഗിക്കാം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
