കുറ്റകൃത്യം തടയാന്‍ നിര്‍മിത ബുദ്ധി; സൗദി പൊലീസിന് ഇലക്ട്രിക് കാര്‍

റിയാദ്: നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തി കുറ്റവാളികളെ കണ്ടെത്താന്‍ സൗദി പൊലീസിന് ഇലക്ട്രിക് കാര്‍. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പട്രോളിംഗിന് പുതിയ കാര്‍ ഉപയോഗിക്കും. ട്രാഫിക് നിയമ ലംഘനങ്ങളും സുരക്ഷാപ്രശ്‌നങ്ങളും നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറാക്കണ്ണുകള്‍ നിരീക്ഷിക്കും.

കുറ്റവാളികളെ കണ്ടെത്താനും പ്രശ്‌ന സ്ഥലങ്ങള്‍ നിരീക്ഷിക്കാനും ഗതാഗത കുരുക്കുളള സ്ഥലങ്ങള്‍ വീക്ഷിക്കാനും കാറിന്റെ മുകളില്‍ നിന്നു ഡ്രോണ്‍ പറന്നുയരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനത്തോടെ സൗദിയില്‍ നിര്‍മിച്ച ആദ്യത്തെ ലൂസിഡ് ഇലക്ട്രിക് സെക്യൂരിറ്റി കാര്‍ ആഭ്യന്തര മന്ത്രാലയം റിയാദ് ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും ഇത്തരം വാഹനങ്ങളിലുണ്ട്. ആറ് കാമറകള്‍ വഴി മുഖഭാവങ്ങള്‍ നിരീക്ഷിച്ച് ആളുകളെ തിരിച്ചറിയാനും അവരുടെ പെരുമാറ്റം വിലയിരുത്താനും കഴിയും. ഡാറ്റ വിശകലനം ചെയ്ത് അതിന്റെ ഫലം കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേക്ക് അയക്കും. ഇതിലൂടെ പിടികിട്ടാപുളളികളെ പോലും തിരിച്ചറിഞ്ഞ് വലയിലാക്കാന്‍ സാധിക്കും.

ആവശ്യം വരുേമ്പാള്‍ കാറിെന്റ മുകള്‍ ഭാഗത്തെ മൂടി തുറന്ന് ഈ കാമറ പറന്നുയരും. അത് ക്രിമിനല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മുഴുവന്‍ പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്തും. വെടിവയ്പ്പ് പോലുള്ള സംഭവമുണ്ടായാല്‍ ദൂരെ നിന്ന് സ്ഥലത്തിെന്റ ഫോട്ടോ എടുക്കുന്നതിനും പട്രോളിങ്ങിന് ആവശ്യമായ വിവരം ശേഖരിക്കുകയും ചെയ്യും. ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൂസിഡ് കാര്‍ ഫാക്ടറിയിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനമുള്ള ഈ ഇലക്ട്രിക് സുരക്ഷാ വാഹനം നിര്‍മിച്ചത്. പ്രതിവര്‍ഷം 5,000 കാറുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

 

Leave a Reply