റിയാദ്: ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷംവരെ ശിക്ഷ അനുഭവിച്ചവരെയാണ് മോചിപ്പിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണു മോചിതരായ മലയാളികള്‍. തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. മദ്യ ഉപയോഗം, വിത്പന, വിശ്വാസ വഞ്ചന, അടിപിടി തുടങ്ങി താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് മോചിതരായത്. അതേസമയം, ശിക്ഷാ കാലാവധി കഴിഞ്ഞും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ തടവില്‍ തുടരുന്നവരുണ്ട്. യാത്രാ രേഖകള്‍ ശരിയാകാതെ കഴിയുന്നവരും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ വ്യക്തികള്‍ക്കുളള ബാധ്യത തീര്‍ക്കാന്‍ കഴിയാത്തവരും ഇവരില്‍ ഉള്‍പ്പെടും. ഇവരുടെ വിവരം ശേഖരിച്ച് മോചനം സാധ്യമാക്കണമെന്ന് മോചിതരായവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.