റിയാദ് കലാഭവന്‍ കുടുംബ സംഗമം

റിയാദ്: റിയാദ് കലാഭവം കുടുംബ സംഗമം വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഗാനമേള, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, വൈവിദ്യമാര്‍ന്ന ഭക്ഷ്യ മേള തുടങ്ങി വൈവിധ്യമാര്‍ പരിപാടികളാണ് നടന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. കലാഭവന്റെ രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, അഷറഫ് മൂവാറ്റുപുഴ, വൈസ് ചെയര്‍മാന്‍ നാസര്‍ ലയ്‌സ്, പ്രോഗ്രാം കണ്‍വീനര്‍ രാജു പാലക്കാട്, പ്രോഗ്രാം കോഡിനേറ്റര്‍ നാസര്‍ വണ്ടൂര്‍, ആര്‍ട്‌സ് കണ്‍വീനര്‍ അഷറഫ് വാഴക്കാട്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, മീഡിയ കണ്‍വീനര്‍ സജീര്‍ ചിതറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഏപ്രില്‍ അവസാനം എട്ടാമത് വാര്‍ഷികാഘോഷ വേളയില്‍ ജയന്‍ തിരുമനയും ഷാരോണ്‍ ഷെരിഫും അണിയിച്ചൊരുക്കുന്ന നാടകം അരങ്ങേറും. ഇതിന്റെ ആമുഖം അവതരിപ്പിച്ചു. ജോയിന്‍ സെക്രട്ടറി ഫഹദ് നീലാം ചേരി, സത്താര്‍ മാവൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, ഷിബു ജോര്‍ജ്, നജീബ്, അസിസ്, പ്രജീഷ് മുഹമ്മദ് നിസാമുദീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും ട്രഷറര്‍ കൃഷ്ണകുമാര്‍ നന്ദിയും അറിയിച്ചു

 

Leave a Reply