റിയാദ്: യാത്ര പ്രേമികളുടെ കൂട്ടായ്മ ‘യാത്ര റിയാദ്’ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശുമൈസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് അബുതാഹിര്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയകളില്‍ യാത്രാ കുറിപ്പുകള്‍ പങ്കു വെക്കുന്ന നൗഫല്‍ പാലക്കാടന്‍ അനുഭവങ്ങള്‍ വിവരിച്ചു.
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം താന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ അഭിലാഷ് മാത്യുവിനെ ആദരിച്ചു. ഡോ ജയചന്ദ്രന്‍ പ്രശംസാ ഫലകം സമ്മാനിച്ചു. സൗദിയിലും ഇന്ത്യയിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പല ട്രക്കിങ്ങുകളും മലകയറ്റവും യാത്രകളും ഫോട്ടോഗ്രാഫിയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ അഭിലാഷ് മാത്യു അടുത്ത ലക്ഷ്യം എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കങ്ങള്‍ പങ്കുവെച്ചു.
സുരേഷ് ശങ്കര്‍, അബ്ദുല്‍സലാം കോട്ടയം, ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ബഷീര്‍ സാപ്റ്റ്‌ക്കോ സ്വാഗതവും ജോ. സെക്രട്ടറി അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അബു താഹിര്‍ (പ്രസിഡന്റ് ), ബഷീര്‍ സാപ്റ്റ്‌ക്കോ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ബിലാല്‍ (ട്രഷറര്‍), അലി ആറളം, ഷാബിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്മാര്‍), അബ്ദുല്‍ കരീം, റസല്‍ മടത്തിപറമ്പില്‍ (ജോ സെക്രട്ടറിമാര്‍), എടവണ്ണ സുനില്‍ ബാബു (മീഡിയാ കോര്‍ഡിനേറ്റര്‍), ഷിബു ഷിഹാബുദ്ദീന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.