റിയാദ്: ചുറ്റുമുള്ള തിന്മകളുടെ ചതിക്കുഴിയില്‍ വീഴാതെ ജാഗ്രത പുലര്‍ത്തി വുവത്വം സാര്‍ത്ഥകമാക്കാന്‍ ആഹ്വാനം ചെയ്ത് വിസ്ഡം യൂത്ത് കോണ്‍ഫറന്‍സ് പ്രചാരണം റിയാദില്‍ നടന്നു. ആര്‍.ഐ.സി.സി ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ‘യുവത്വം നിര്‍വ്വചിക്കപ്പെടുന്നു’ പ്രമേയം വിശദീകരിച്ചു. ഫെബ്രുവരി 10, 11 തീയതികളില്‍ മലപ്പുറത്ത് വിസ്ഡം യൂത്ത് കോണ്‍ഫറന്‍സ നടക്കും.
മദ്യവും മയക്ക് മരുന്നും ഉള്‍പ്പെടെയുളള തിന്മകളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണം. നാടിന്റെയും കുടുംബത്തിന്റെയും ജീവിതത്തിന്റെയും സുപ്രധാന ഭാഗദേയം യുവത്വം ആണെന്ന് തിരിച്ചറിയണം. സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കുമ്പോള്‍ മാത്രമേ യുവത്വം സാര്‍ഥകമായി എന്ന് പറയാന്‍ സാധിക്കൂ. സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും അശരണര്‍ക്ക് ആശ്വാസമേകാനും നാടിന്റെ നന്മകളില്‍ മുന്നില്‍ നടക്കാന്‍ സാധ്യമാവുക എന്നത് പ്രധാനമാണ്. ധാര്‍മ്മിക ബോധത്തിലൂന്നിയ ജീവിതക്രമത്തിന് മാത്രമേ വ്യക്തി കുടുംബം സമൂഹം രാഷ്ട്രം എന്നീ മേഖലയില്‍ എല്ലാം വിജയിക്കാന്‍ സാധ്യമാവൂ. ലഹരിയും, അധാര്‍മ്മികതയും കുറ്റകൃത്യങ്ങളും സ്വന്തത്തിന്റെയും കുടുബത്തിന്റെയും നാടിന്റെയും സ്വസ്ഥത തകര്‍ക്കുന്നത് നാം അനുഭവസാക്ഷികളണ്. അതിനെതിരെ നേരിന്റെ വഴിയില്‍ മുന്നേറാനുള്ള യുവത്വം കാലഘട്ടം ആവശ്യപ്പെടുന്നതാണെന് സമ്മേളനം ആവശ്യപ്പെട്ടു.
പരിപാടി ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അബ്ദുല്ലാ അല്‍ ഹികമി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സ്റ്റുഡന്റസ് വിങ് കണ്‍വീനര്‍ ഷഹീന്‍ അല്‍ ഹികമി അധ്യക്ഷത വഹിച്ചു, ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ അമീന്‍ മദീനി, അനീസ് എടവണ്ണ എന്നിവര്‍ സംസാരിച്ചു. ശബാബ് കാളികാവ്, സഹീര്‍ പുളിക്കല്‍, തന്‍സീം കാളികാവ്, മിര്‍ഫാന്‍ എടവണ്ണ, അഹ്‌ലം അരക്കിണര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.