ദമാം മീഡീയ ഫോറം ഓഫീസ് ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യുന്നു (ഫയല്‍)
ദമാം: അധികാരമുള്ളപ്പോഴും ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളിലും പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇപെടലുകള്‍ നടത്ത പരിഹാരവും സാന്ത്വനവും നല്‍കിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ദമാം മീഡീയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വധ ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രവാസി മലയാളികളെ ദിയാധനം നല്‍കി വധ ശിക്ഷ ഒഴിവാക്കുന്നതിന് പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ദമാം സന്ദര്‍ശന വേളയിലായിരുന്നു മീഡിയ ഫോറം ഓഫീസ് ഉല്‍ഘാടനം ചെയ്തതും മീഡിയാ ഫോറം അനുസ്മരിച്ചു.
ജാതി, മത ചിന്തകള്‍ക്കപ്പുറം ഓരോ മനുഷ്യന്റെയും സങ്കടങ്ങളും പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണമെന്ന ചിന്ത ഉമ്മന്‍ചാണ്ടിയുടെ മനസില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. ആ ചിന്തയാണ് പില്‍ക്കാലത്ത് ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്റെ ഉയര്‍ച്ചയ്ക്ക് അടിത്തറയായത്. എല്ലാവര്‍ക്കും ‘നമ്മുടെ ആള്‍’ എന്നു തോന്നുന്ന രീതിയിലാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചതും ജനക്കൂട്ടത്തിനു നടുവില്‍ നിലകൊണ്ടതും. വന്‍കിട വികസന പദ്ധതികള്‍ക്ക് രൂപം നല്കുന്ന മുഖ്യമന്ത്രിയായി ഒരുവശത്തും അനേകരുടെ കണ്ണീരൊപ്പുന്ന ജനസമ്പര്‍ക്ക പരിപാടിയുമായി മറുവശത്തും ഒരേപോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് രാഷ്ട്രീയരംഗത്ത് ദീപസ്തംഭമായി തിളങ്ങിനില്ക്കാന്‍ ഉമ്മന്‍ചാണ്ടിയെ പ്രാപ്തനാക്കിയത്. ഉമ്മന്‍ചാണ്ടി ഓര്‍മ്മയാകുമ്പോള്‍ കേരളത്തിന്റെ പ്രിയപുത്രന്‍ മടങ്ങിപ്പോയതിന്റെ ആഘാതമാവും രാഷ്ട്രീയത്തിനതീതമായി ഏവരിലും നിറയുകയെന്നും മീഡീയ ഫോറം അനുശോചന്‍ സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.