Sauditimesonline

SIR HELP DESK
എറകാകുളം കൂട്ടായ്മ എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക്

നഴ്‌സ് ദമ്പതികളുടെ മരണം: ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കുവൈറ്റ് സിറ്റി: മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. എറണാകുളം സ്വദേശികളായ സൂരജ് ഭാര്യ ബിന്‍സിയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. മെയ് 1ന് രാവിലെയാണ് കുവൈത്തിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫഌറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റ് സൂരജ് ആരോഗ്യമന്ത്രാലയത്തിലെയും ബിന്‍സി മിലിറ്ററി ആശുപത്രിയിലെയും ജീവനക്കാരായിരുന്നു ഇരുവരും.

അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഫര്‍വാനിയ പൊലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റിലെത്തി ഡോറില്‍ മുട്ടിയെങ്കിലും വാതില്‍ തുറന്നില്ല. അധികൃതരുടെ അനുമതി നേടി വാതില്‍ തകര്‍ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴുത്തറത്ത നിലയില്‍ ഫഌറ്റിലെ ഹാളില്‍ സ്ത്രീയുടെ മൃതദേഹം രക്തം വാര്‍ന്ന നിലയിലായിരുന്നു. മറ്റൊരു മുറിയില്‍ പുരുഷന്റെ മൃതദേഹവും കണ്ടെത്തിയെന്നു പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
രാത്രിയില്‍ ദമ്പതികള്‍ വഴക്കിടുന്നതിന്റെയും സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയല്‍ക്കാര്‍ മൊഴി നല്‍കി.

പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷം അപകടസ്ഥലത്തെ വിരലടയാളം ശേഖരിച്ചു. മൃതദേഹങ്ങളും ഫോറന്‍സിക് മെഡിസിന്‍ വകുപ്പിലേക്ക് മാറ്റുകയും ചെയ്തു. ദമ്പതികള്‍ കുവൈത്തിലെ ജോലി അവസാനിപ്പിച്ച് യൂറോപ്പിലേയ്ക്കു പോകാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിതിനിടെയാണ് ദാരുണ സംഭവം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top