Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

തലശ്ശേരി കൂട്ടായ്മ ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം’ ശില്പശാല

റിയാദ്: പ്രവാസികളുടെ സാമ്പത്തിക അച്ചടക്കവും നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം വര്‍ക്ക്‌ഷോപ്പ്’ സംഘടിപ്പിച്ചു. തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയ്ക്കു അബ്ദുല്ലത്തീഫ് നടുക്കണ്ടി നേതൃത്വം നല്‍കി.

മ്യൂച്ചല്‍ ഫണ്ട്, സ്‌റ്റോക്ക് മാര്‍ക്കറ്റ്, ഗോള്‍ഡ് എന്നിവയില്‍ ലളിതമായി നിക്ഷേപിക്കാനും അതിലൂടെ ഭാവിയില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രംഗങ്ങളില്‍ വിജയികളായ നിക്ഷേപകര്‍ അനുഭവങ്ങളും പങ്കുവെച്ചു.

നിക്ഷേപം പരിചയപ്പെടുത്തുന്നതിനും സംശയ നിവാരണത്തിനും വാട്‌സ്ആപ്പ് ഗ്രൂപ്പിനും രൂപം ല്‍കി. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം സ്വാഗതവും ഷഫീഖ് പി.പിനന്ദിയുംപറഞ്ഞു. മുഹമ്മദ് നജാഫ് അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top