
ദമ്മാം: ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ദേ നേടിയ ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കുള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി സാത്വിക് ചരണിനേയും മാതാപിതാക്കളേയും മലയാളി സ്‌കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മ ഡിസ്പാക്ക് ആദരിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്മാരക ‘കലാം ഫൗണ്ടേഷന്‍ പുരസ്‌കാരം’ ലഭിച്ച സാത്വികിന്റെ വീട്ടിലെത്തി ഡിസ്പാക്ക് നേതാക്കള്‍ അഭിനന്ദനം അറിയിച്ചു.

ഷഫീക് സി.കെ പ്രശംസാ പത്രവും താജു അയ്യാരില്‍ ഉപഹാരവും സമ്മാനിച്ചു. ട്രഷറര്‍ ഷമീം കാട്ടാക്കട, വൈസ്. പ്രസിഡന്റ് മുജീബ് കളത്തില്‍ എന്നിവരും പങ്കെടുത്തു. എന്‍ജിനീയറായ തൃശൂര്‍ ചാലക്കുടി സ്വദേശി സജീഷ് ചന്ദ്രശേഖരേന്റയും തിരുവന്തപുരം സ്വദേശിനി ശ്രീവിദ്യാ വിജയന്റേയും മകനാണ് സാത്വിക് ചരണ്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.