
റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ആലപ്പുഴ വട്ടപ്പള്ളി സ്വദേശിയുമായ സഹീറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നവോദയ വാര്‍ഷികാഘോഷവും ഓണാഘോഷവും നടന്ന വേദിയിലാണ് യാത്രയയപ്പ് നല്‍കിയത്.

പ്രസിഡന്റ് ബാലകൃഷ്ണന്‍ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പൊന്നാടയണിയിച്ചു. നവോദയ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. 1990ല്‍ എ സി ടെക്‌നിഷ്യനായി ജോലിയില്‍ പ്രവേശിച്ച സഹീര്‍ കിച്ചന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായാണ് വിരമിക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.