
റിയാദ്: ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് യാത്രക്ക് അവസരം. നിരവധി ട്രാവല്‍ ഏജന്‍സികളാണ് സൗദിയിലേക്ക് ക്വാറന്റൈന്‍ പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് യാത്രക്ക് അവസരം. മാലി. ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ സൗദിയിലെത്തുന്നത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ ബഹ്‌റൈന്‍ വഴി സൗദിയിലെത്താന്‍ കഴിയുമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു. മനാമയിലെത്തുന്നവരെ ക്വാറന്റൈന്‍ കാലാവധിയായ 14 ദിവസം പൂര്‍ത്തിയാക്കിയതിനെ് ശേഷം റോഡ് മാര്‍ഗം ദമ്മാമിലെത്തിക്കുമെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

അതേസമയം, ക്വാറന്റൈന്‍ പാക്കേജില്‍ സൗദിയിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം കുറഞ്ഞ;ു വരുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്ക് ഈ മാസം അവസാനത്തോടെ സൗദിയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നു യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനാണ് രണ്ട് ഡോസ് വാക്‌സിന്‍ സൗദിയില്‍ നിന്ന് സ്വീകരിച്ചവര്‍ക്കു മാത്രം മടങ്ങി വരാന്‍ അനുമതി നല്‍കിയിട്ടുളളത്. താമസിയാതെ രണ്ട് ഡോസ് എടുത്ത മുഴുവന്‍ ആളുകള്‍ക്കും മടങ്ങി വരാന്‍ കഴിയുമെന്നാണ് അറിയുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.