Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

സൗദി കസ്റ്റംസ് മദ്യശേഖരം പിടികൂടി


റിയാദ്: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം കസ്റ്റംസ് പിടിച്ചെടുത്തു. യുഎഇ-സൗദി അതിര്‍ത്തിയിലെ ബത്ഹ ചെക് പൊയ്ന്റില്‍ രണ്ട് വാഹനങ്ങളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 42,180 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഓറഞ്ച് ജ്യൂസ്, മിനറല്‍ വാട്ടര്‍ എന്നിവ കയറ്റിയ വാഹനത്തിലാണ് മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു.

മോട്ടോര്‍ ഫില്‍ട്ടര്‍ ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ നിന്ന് ജിദ്ദ പോര്‍ട്ടില്‍ 24,132 കുപ്പി മദ്യവും പിടികൂടി. രഹസ്യ അറകള്‍ നിരീക്ഷിച്ച് മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുളളവ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങളാണ് കസ്റ്റംസിനുളളത്. ഇതിന് പുറമെ പരിശീലനം നേടിയ നായകളുടെ സേവനവും പ്രയോജനപ്പെടുത്തിയാണ് കസ്റ്റംസ് ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top