
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ 200ല്‍ താഴെ മാത്രം. 24 മണിക്കൂറിനിടെ 174 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 202 പേര്‍ രോഗ മുക്തി നേടുകയംു ചെയ്തു. രാജ്യത്ത് ചികിത്സയിലുളള 2788 പേരില്‍ 803 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. അതേസമയം, വന്‍കിട കമ്പനികളില്‍ ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് ജീവനക്കാര്‍ ഹാജരാകുന്നത്. ഓഫീസിലെ തിരക്ക് കുറക്കുന്നതിനാണ് നടപടി. അതിനിടെ, കൊവിഡിനെതിരെ ജാഗ്രത കൈവിടരുതെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.